ബിസ്മില്ലാഹിർറഹ്മാനിർറഹീം പുറപ്പെടാം :ഒരു യാത്രാവിവരണം കരുണാനിധിയും കാരുണ്യവാനുമായ അല്ലാഹുവിനു മാത്രം സർവ്വസ്തുതിയും സമർപ്പിക്കുന്നു ,പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ മേൽ അല്ലാഹുവിൻറെ സ്വലാത്ത് സദാസമയവും വർഷിക്കട്ടെ ,അദ്ദേഹത്തിൻറെ കുടുംബത്തിൻറെ മേലും സ്വഹാബത്തിന്റെ മേലും ഖിയാമത്ത് നാൾ വരെ പിന്തുടരുന്ന അനുചരന്മാരുടെ മേലും അല്ലാഹുതആല(സ്വലാത്തും സലാമും) ശാന്തിയും സമാധാനവും നൽകി അനുഗ്രഹിക്കട്ടെ ,ആമീൻ . അതെ മക്കയിലേക്ക് ഒരു തീർത്ഥാടനം അങ്ങനെ 2023 ഒക്ടോബർ മാസം അഞ്ചാം തീയതി രാവിലെ 6:00 മണിക്ക് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെടുന്നതിനുള്ള യാത്രാ തിരക്കിലായിരുന്നു, ആത്മീയപാതയിലെ സുഹൃത്തായ സുൽഫികർ അലിയും, വിശ്വാസപാതയിലെ സാദിക്കലിയും കുടുംബവും, മകളും കുടുംബവും മണത്തറിഞ്ഞ് ഒരുമിച്ച് എത്തിച്ചേർന്നത് സന്തോഷത്തിനുമേൽ സന്തോഷം പകർന്നു . , 2021 ഒക്ടോബർ 4 നു നൂറുൽ ഇസ്ലാം മസ്ജിദിൽ എത്തി സുഹ് റും, അസ്റും ജം ആയി നമസ്കരിക്ച്ചു. പരേതരായ അഭിവന്ദ്യ മാതാപിതാക്കൾക്കായി പ്രത്യേകം പ്രാ...