വിശ്വാസികളും അഹങ്കാരികളും പാർട്ട്‌ -08

 "അദ്ദേഹത്തിന്റെ ജനങ്ങളിൽനിന്ന് അഹങ്കരിച്ച നേതാക്കന്മാർ ബലഹീനരായി ഗണിക്കപ്പെട്ടവരോട് - അവരിൽ നിന്നും വിശ്വസിച്ചവരോട്- ചോദിച്ചു. സാലിഹ്തന്റെ നാഥനിൽ നിന്നും നിയുക്തനായ (ദൂതനാ)ണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ അറിയുന്നുണ്ടോ? അവർ പറഞ്ഞു. അദ്ദേഹം ഏതൊരു സന്ദേശവുമായി നിയോഗിക്കപ്പെട്ടുവോ അതിൽ ഞങ്ങൾ തീർച്ചയായും വിശ്വസിക്കുന്നവരാണ്. (07:76)  "അഹങ്കരിച്ചിരുന്നവർ പറഞ്ഞു നിങ്ങൾ വിശ്വസിച്ചതിനെ നിഷേധിക്കുന്നവർ തന്നെയാണ് ഞങ്ങൾ "(7:77)" അപ്പോൾ ഭൂകമ്പം അവരെ പിടികൂടി അങ്ങനെ അവർ പ്രഭാതവേളയിൽ തങ്ങളുടെ വീടുകളിൽ കമിഴ്ന്നു വീണു കിടക്കുന്നവരായിത്തീർന്നു" (07:79)

 സഹോദരങ്ങളെ!ഗതകാല ചരിത്രത്തിന്റെ ചെപ്പുകൾ ഇവിടെ തുറക്കപ്പെടുകയാണ്. സ്വാലിഹ് നബി അലൈഹിസ്സലാമിന്റെ ജനത നേരിടേണ്ടിവന്ന ദാരുണമായ അന്ത്യം, അഹങ്കാരികളുടെ അന്ത്യം, പ്രവാചക നിഷേധികളുടെ അന്ത്യം, പ്രവാചകനെ വിശ്വസിക്കുന്നു എന്ന് പ്രഖ്യാപിച്ചശേഷം  കപട വേഷം ധരിച്ചവരുടെ അന്ത്യം, ചതിയന്മാരുടെ അന്ത്യം, കപടന്മാരുടെ അന്ത്യം, പരിഹസിച്ചവരുടെ അന്ത്യം, അല്ലാഹുവിന്റെ ജമാഅത്തിൽ പ്രവേശിച്ചതിന്റെ പേരിൽ, നാവുകളിലൂടെ വിഷാസ്ത്റം എ യ്തവരുടെ അന്ത്യം ഒരു ഭൂകമ്പ ത്താൽ സകലതും  തകർന്നടിഞ്ഞ സംഭവം ലോകം നിലനിൽക്കുന്നിടത്തോളം കാലം ജനങ്ങൾക്കുള്ള മുന്നറിയിപ്പുമായി ഖുർആനിൽ ജ്വലിച്ചു നിൽക്കുന്നു .

 ഇതാ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിൽ അല്ലാഹുവിൽ നിന്നുള്ള ഒരു മുന്നറിയിപ്പുകാരൻ . അല്ലാഹുവും അവന്റെ ദൂതനും രൂപകല്പനചെയ്ത സംവിധാനത്തെ പൊളിക്കുവാൻ ഭൂമിയിൽ ആരെങ്കിലും ഉണ്ടെങ്കിൽ അവർ മുന്നോട്ടു വരട്ടെ എന്ന വെല്ലു വിളിയുമായി, അല്ലാഹുവും അവന്റെ ദൂതനും സത്യവിശ്വാസികളും അണിനിരന്നു കഴിഞ്ഞു. അല്ലാഹു അക്ബർ! അല്ലാഹു അക്ബർ! അല്ലാഹു അക്ബർ! ഭൂതലം മുഴുവൻ ദൈവ കീർത്തനം മുഴങ്ങട്ടെ! ഞങ്ങളെ നീ കൈപിടിച്ചു നടത്തേണമേ, നാഥാ, രക്ഷകാ,തമ്പുരാനേ, മാനവകുലത്തിനു നീ നേർവഴി കാണിച്ചു കൊടുക്കേണമേ!ആമീൻ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത: "മഹിളാ രത്നം"

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!