സത്യവിശ്വാസികൾ! ഭാഗം-2
"സത്യവിശ്വാസികൾ, സത്യവിശ്വാസികളെ വിട്ടുകൊണ്ട് അവിശ്വാസികളെ മിത്രങ്ങളാക്കി വയ്ക്കരുത്. അങ്ങനെ വല്ലവരും ചെയ്തെങ്കിൽ അവന് അല്ലാഹുവുമായി ഒരു കാര്യത്തിലും യാതൊരു ബന്ധവുമുണ്ടാവില്ല. അവരിൽനിന്ന് നിങ്ങൾ പൂർണ്ണമായി സ്വയം സുരക്ഷിതരായി നിലകൊള്ളുകയല്ലാതെ ( അനുവദനീയമല്ല) അല്ലാഹു തന്നെ (തന്റെ ശിക്ഷയെ)ക്കുറിച്ച് നിങ്ങളെ ജാഗ്രത പ്പെടുത്തുന്നു. അല്ലാഹുവിന്റെ അടുക്കലേക്ക് തന്നെയാണ് (നിങ്ങളുടെ) മടക്കം."(03:29)
പ്രിയ സഹോദരങ്ങളെ! വിശുദ്ധ ഖുർആൻ മാനവ ഹൃദയങ്ങളിൽ ജ്വലിച്ചുനിൽക്കേണ്ട പ്രകാശ കിരണങ്ങൾ ആണ്. പ്രസ്തുത പ്രകാശം മാനവ ഹൃദയങ്ങളിൽ പകർന്നു നൽകേണ്ട ഉദാത്തമായ ജോലിയാണ് സത്യവിശ്വാസികളുടേത്. അപ്പോൾ പിന്നെ അതല്ലാത്ത വരോടൊപ്പം ചേർന്ന് ഈ മഹനീയ ജോലി നിർത്തി വെയ്ക്കുവാൻ സാധിക്കില്ലല്ലോ. അതുകൊണ്ടുതന്നെ കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോൾ നമ്മെ നന്മയിലേക്ക് നയിക്കുന്നവരെ തിരഞ്ഞെടുക്കേണ്ടതാണ്. അല്ലാത്തപക്ഷം നമുക്ക് വളരെയധികം കഷ്ടനഷ്ടങ്ങൾ സംഭവിക്കുന്നതാണ്. എല്ലാവർക്കും നന്മ ഉണ്ടാകുവാനും നന്മയിലേക്ക് നയിക്കുവാനും സാധിക്കുന്ന നിലയിൽ സ്നേഹിതരെ തിരഞ്ഞെടുക്കേണ്ടത് അനിവാര്യമാണ്. സത്യധർമ്മാദികൾ ക്ക് വിലകൽപ്പിക്കാത്തവരെ മിത്രങ്ങളായി സ്വീകരിക്കരുതെന്ന് വിശുദ്ധ ഖുർആൻ പറയുന്നതിന്റെ താല്പര്യം ഇതാണ്. അപ്പോൾ നമ്മുടെ കൂട്ടുകാർ ആരാണ്? ഓരോരുത്തരും ആത്മപരിശോധന നടത്തി നോക്കിക്കേ! നാം നമ്മുടെ മിത്രം ആയി അല്ലാഹുവിനെ തിരഞ്ഞെടുക്കുകയാണെങ്കിൽ, അപ്പോൾ അവൻ നൽകുന്ന സമ്മാനമാണ് വിശുദ്ധ ഖുർആൻ! നമ്മുടെ മിത്രമായി മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയെ തെരഞ്ഞെടുക്കുകയാണെങ്കിൽ, നമുക്ക് ലഭിക്കുന്ന സമ്മാനം വിശുദ്ധ ഖുർആന്റെ വിശദീകരണം ആയിരിക്കും,അദ്ദേഹം നമുക്ക് നൽകുന്ന സമ്മാനം! ഇമാമുസ്സമാനെ, നാം കണ്ടെത്തിയാൽ മഞ്ഞിൻ കട്ടയിലൂടെ ഇഴഞ്ഞ്ചെന്നായാലും ബൈഅതു ചെയ്യേണ്ടതായി വരും. അപ്പോൾ പിന്നെ ദീനിന് ദുനിയാവിനേക്കാൾ മുൻഗണന കൊടുക്കേണ്ടിവരും!കൊടുത്തോ? ഇമാമുസ്സമാന്റെ യഥാർത്ഥ ശിഷ്യരെ ആരെങ്കിലും കണ്ടുവോ? കണ്ടവർ ഉണ്ടെങ്കിൽ ഒരാളെ എങ്കിലുംകാണിച്ചു തരാമോ? മിത്രമായി സ്വീകരിക്കാനാ! അല്ലാഹു(ത )അവൻ തന്നെ നമുക്ക് വഴികാട്ടി തരട്ടെ! സത്യവിശ്വാസികളുടെ മിത്രം അല്ലാഹു തന്നെ! അല്ലാഹു അക്ബർ!