സത്യവിശ്വാസികൾ! ഭാഗം (1)

 "(നമ്മുടെ) ഈ ദൂതൻ തന്റെ നാഥനിൽ നിന്ന് അദ്ദേഹത്തിന് അവതരിപ്പിക്കപ്പെട്ടതിൽ വിശ്വസിക്കുന്നു. ( മറ്റുള്ള) സത്യവിശ്വാസികളും വിശ്വസിക്കുന്നു. അവർ എല്ലാവരും അല്ലാഹുവിലും, അവന്റെ മലക്കുകളിലും, അവന്റെ വേദങ്ങളിലും, അവന്റെ ദൂതൻമാരിലും വിശ്വസിക്കുന്നു. അല്ലാഹുവിന്റെ ദൂതന്മാരിൽ ആർക്കിടയിലും ഞങ്ങൾ വ്യത്യാസം കൽപ്പിക്കുന്നില്ല'(എന്നവർ പറയുന്നു) ഞങ്ങൾ അല്ലാഹുവിന്റെ കല്പന കേൾക്കുകയും ഹൃദയപൂർവ്വം അനുസരിക്കുകയും ചെയ്തിരിക്കുന്നു, എന്നും അവർ പറയുന്നു. ഞങ്ങളുടെ നാഥാ നിന്നിൽ നിന്നുള്ള പാപപ്പൊറുതിക്കായി ഞങ്ങൾ അർത്ഥിക്കുന്നു. നിങ്കലേക്ക് തന്നെയാണ് ഞങ്ങളുടെ മടക്കം (എന്ന വർ )പ്രാർത്ഥിക്കുകയും ചെയ്യുന്നു. (02:286)

 പ്രിയമുള്ള സഹോദരങ്ങളെ! സത്യവിശ്വാസികളെ സംബന്ധിച്ചുള്ള വളരെ ഹ്രസ്വമായ സുന്ദരമായ ഒരു ചിത്രീകരണമാണ് ഈ വചനത്തിലൂടെ അല്ലാഹു സുബ്ഹാനഹു വ തആല നമുക്ക് നൽകുന്നത്. ഒന്നാമതായി ദൂതൻ തന്റെ രക്ഷിതാവിൽ നിന്ന് ലഭിക്കുന്ന വചനങ്ങളിൽ വിശ്വസിക്കുന്നു.  അതുപോലെതന്നെ സത്യവിശ്വാസികളും!അങ്ങനെ ദൂതനും സത്യവിശ്വാസികളും ഒത്തുചേർന്ന് അല്ലാഹുവിലും അവന്റെ മലക്കുകളിലും വേദങ്ങളിലും അവന്റെ ദൂതൻമാരിലും വിശ്വസിക്കുന്നു. ദൂതന്മാർക്കിടയിൽ ഒരു വ്യത്യാസവുംഅവർ കൽപ്പിക്കുന്നില്ല. പിന്നെയോ അവർ അല്ലാഹുവിന്റെ കൽപ്പന കേൾക്കുന്നു, അനുസരിക്കുന്നു, അതാണ് ഇന്ന് നമുക്ക് കിട്ടിക്കൊണ്ടിരിക്കുന്നത്. അപ്പോൾ നാം കേട്ടോ?  നാം അനുസരിച്ചോ? എന്നിട്ട് പാപപ്പൊറിതി ക്കായി പ്രാർത്ഥിച്ചോ? ഏതുസമയവും അവന്റെ മുൻപിൽ കയറി ചെല്ലുവാൻ നാം തയ്യാർ എടുത്തോ? ഈ രക്ഷാ വഴി നമുക്കുള്ളതാണ്, നമ്മുടെ ഭാര്യമാർക്ക് ഉള്ളതാണ്, നമ്മുടെ മക്കൾക്ക് ഉള്ളതാണ്, നമ്മുടെ മാതാപിതാക്കൾക്ക് ഉള്ളതാണ്, നമ്മുടെ ബന്ധുമിത്രാദികൾക്ക് ഉള്ളതാണ്, നമ്മുടെ അയൽ വാസികൾക്ക് ഉള്ളതാണ്, നമ്മുടെ രാജ്യ നിവാസികൾക്ക് ഉള്ളതാണ്,  ചുരുക്കത്തിൽ മുഴുവൻ ലോകത്തേക്കും ഉള്ളതാണ്!ഈ ലോകത്തിലെ മുഴുവൻ ജനങ്ങളും അല്ലാഹുവിന്റെ കുടുംബത്തിലെ അംഗങ്ങളാണ്, ഈ രക്ഷാ വഴി സധൈര്യം നിങ്ങൾ പറഞ്ഞുവോ?  ഈ കുടുംബത്തെ രക്ഷിക്കണ്ടേ? നിങ്ങൾ ആരെയാണ് ഭയപ്പെടുന്നത്?  ആർക്കു വേണ്ടിയാണ് ജീവിക്കുന്നത്? എന്തിനു വേണ്ടിയാണ് ജീവിക്കുന്നത്? ആരെ പ്രീതിപ്പെടുത്താനാണ് ജീവിക്കുന്നത്? ദൈവഹിതമനുസരിച്ച് ജീവിക്കുക, തന്റെ കുടുംബാംഗങ്ങളെ,അതെ!മാനവ സഹോദരങ്ങളെ, നിങ്ങൾ ദൈവത്തിലേക്ക്ക്ഷണിക്കുക.  നാം ഒന്ന് നമ്മുടെ ദൈവവും ഒന്നു! ഇതാണ് സത്യവിശ്വാസികൾ, ഇങ്ങനെയായിരിക്കണം സത്യവിശ്വാസികൾ! നമ്മുടെ ലക്ഷ്യം ദൈവപ്രീതി മാത്രം!അതാണ് സത്യവിശ്വാസികൾ, ഇത്തരം സത്യവിശ്വാസികളുടെ ഹൃദയങ്ങളിൽ ഈമാൻ കൊത്തി വെച്ചിരിക്കുകയാണ്, നമ്മൾ അത്തരം സത്യവിശ്വാസികൾ ആണോ? ആയോ? ഇല്ലെങ്കിൽ ആകണ്ടേ?  ചിന്തിക്കുക!!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!