കപട വിശ്വാസികൾ! ഭാഗം5
"കപടവിശ്വാസികളും തങ്ങളുടെ ഹൃദയങ്ങളിൽ രോഗമുള്ളവരും, പട്ടണത്തിൽ കിംവദന്തി പരത്തുന്നവരും, വിരമിക്കുന്നില്ലെങ്കിൽ അവർക്കെതിരിൽ നാം നിന്നെ ഒരുക്കി നിർത്തും. പിന്നെ അവിടെ നിന്റെ അയൽവാസികളായി കുറഞ്ഞ സമയമല്ലാതെ അവർ താമസിക്കുക യില്ല. "(33:61)
മാനവകുലം ദൈവത്തിന്റെ കുടുംബമാണ്, ദൈവത്തിന്റെ ഈ കുടുംബത്തിൽ അംഗങ്ങളായ മനുഷ്യർ ആരും തന്നെ അവന്റെ കുടുംബത്തിലെ അംഗങ്ങൾക്ക് യാതൊരുവിധ ബുദ്ധിമുട്ടും വരുത്തുവാൻ പാടില്ല, ആയതിനാൽ മനുഷ്യൻ എന്ന നിലയിൽ ഭൂമിയിലെ എല്ലാ മനുഷ്യരെയും സ്നേഹിക്കുകയും ആദരിക്കുകയും ചെയ്യേണ്ടതാണ്. അപ്രകാരം ചെയ്യാതിരുന്നാൽ അത് ദൈവ ക്രോധത്തിന് ഇടയാക്കുന്നതാണ്, തങ്ങളുടെ ശരീരേ ഛകളെ നിയന്ത്രിച്ച് പകരം ദൈവീ കേച്ഛകൾ തങ്ങളിൽ സ്ഥാപിക്കുന്ന വരാണ് വിശ്വാസികൾ. ദൈവീകേച്ഛ കൾക്ക് പകരം ശാരീരികേച്ഛകൾ തങ്ങളിൽ സ്ഥാപിക്കുന്നവരാണ് കപടവിശ്വാസികളും, അ വിശ്വാസികളും. വിജയ വീഥിയിലൂടെ വിശ്വാസികൾ അതിവേഗം മുന്നേറുമ്പോൾ, കപടവിശ്വാസികളും അവിശ്വാസികളും, പരാജയത്തിലും അപമാനത്തിലും അകപ്പെട്ട് നാശമ ടയുന്നു. ആയതിനാൽ വിശ്വാസികൾ സദാ ജാഗ്രതയിൽ ആയിരിക്കണം എന്ന പാഠമാണ് ഈ വചനം നമുക്ക് നൽകുന്നത്. തെറ്റുകൾ തിരുത്തി ഇസ്തിഗ്ഫാറി ലൂടെ നാം മുന്നേറേ ണ്ടതാണ്. അതിന് അല്ലാഹു നമ്മെ തുണയ്ക്കട്ടെ.