കപട വിശ്വാസികൾ. ഭാഗം-3

 "നിങ്ങളുടെ പരിസരങ്ങളിലുള്ള  ബദ് വി അറബികളിലും മദീനാവാസികളിലും  ചില കപടവിശ്വാസികളുണ്ട്. അവർ കാപട്യത്തിൽ ഉറച്ചുനിൽക്കുന്നു. നീ അവരെ അറിയുന്നില്ല.നാമവരെ അറിയുന്നു. രണ്ടുതവണ നാം അവർക്ക്  ശിക്ഷ  നൽകുന്നതാണ്. പിന്നീട് അവർ വൻ ശിക്ഷയിലേക്ക് തിരിച്ച് അയക്കപ്പെടുന്നതുമാണ്. "(9:101)

 രണ്ടുവട്ടം അവരെ ശിക്ഷിക്കും എന്ന് പറഞ്ഞതിന്റെ താല്പര്യം പലരും വ്യത്യസ്ത വാക്കുകളിൽ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അവരുടെ കാപട്യത്തിന്റെ രഹസ്യം പുറത്താക്കുക, അപമാനത്തിന് വിധേയരാക്കുക, മാനസികമോ, ശാരീരികമോ, സാമ്പത്തികമോ ആയ അവശതകൾ അനുഭവിപ്പിക്കുക മുതലായ കാര്യങ്ങൾ ഒന്നാമത്തെ ശിക്ഷയും, അവിശ്വാസികളായി മരണപ്പെടുക, മരണവേളയിൽ മലക്കുകളുടെയും മറ്റും കൈകളിൽ നിന്നുണ്ടാകുന്ന  കഷ്ടതകൾ, ഖബറിൽ വെച്ച് ഉണ്ടാകാവുന്ന ശിക്ഷാ അനുഭവങ്ങൾ,മുതലായവ രണ്ടാമത്തെ ശിക്ഷയും ആയിരിക്കാം.

 വിശ്വാസ പട്ടികയിലേക്ക് പ്രവേശിച്ചിരിക്കുന്ന നാമോരോരുത്തരും നമ്മെ എല്ലാ അർത്ഥത്തിലും ശുദ്ധീകരിക്കുവാൻ സദാ പ്രയത്നിക്കേണ്ടതാണ് . അതിനായി നാമോരോരുത്തരും ഇമാമുസ്സമാന്റെ ഉപദേശങ്ങൾക്കായി കാതോർക്കുക. കണ്ണും, കാതും, കാലും, കൈയും,ശരീരവും, മനസ്സും, ആത്മാവും പവിത്രീകരിക്കുക. അതിന് അല്ലാഹു നമ്മെ സഹായിക്കട്ടെ.   

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)