സത്യ വിശ്വാസികൾ! ഭാഗം-3

 "മനുഷ്യവംശത്തിന്റെ നന്മയ്ക്കായി എഴുന്നേൽപ്പിക്കപ്പെട്ട ഏറ്റവും ഉൽകൃഷ്ട സമുദായമാണ് നിങ്ങൾ. നിങ്ങൾ നല്ല കാര്യങ്ങൾ നിർദ്ദേശിക്കുകയും ചീത്ത കാര്യങ്ങൾ നിരോധിക്കുകയും അല്ലാഹുവിൽ വിശ്വസിക്കുകയും ചെയ്യുന്നു. ഗ്രന് ഥാനുസാരികൾ വിശ്വസിച്ചിരുന്നു വെങ്കിൽ  അവർക്കത്ഗു ണകരമായേനെ.അവരിൽ വിശ്വാസികളായ ചിലരുണ്ട്.  അവരിൽ അധികം പേരും ധിക്കാരികളാണ്."(3:111)

പ്രിയ സഹോദരങ്ങളെ, (സത്യവിശ്വാസികളെ) അല്ലാഹുതആല മനുഷ്യവംശത്തിന്റെ നന്മയ്ക്കായി എഴുന്നേൽപ്പിച്ചിരിക്കുന്നു . അവരെ  ലോകത്തിന്റെ മുമ്പിൽ നന്മയും തിന്മയും വേർതിരിച്ച് കാണിക്കുവാനായി ജനങ്ങളിൽനിന്ന്  തെരഞ്ഞെടുത്തിരിക്കുകയാണ്. ലോക ഗുരുവായ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ  പ്രതിനിധിയായി ഓരോ നൂറ്റാണ്ടിലും ആ പോസ്റ്റിങ്ങ് ലോകത്ത് അരങ്ങേറി കൊണ്ടിരിക്കും. പ്രസ്തുത പോസ്റ്റിങ്ങ് നടത്തുന്നത് ജഗന്നിയന്താവായ അല്ലാഹുവാകുന്നു. അല്ലാഹുവിനാൽ നിയമിക്കപ്പെടുന്ന പ്രസ്തുത ഗുരുക്കന്മാരിൽ നിന്ന് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമ ലോകത്തിനു സമ്മാനിച്ച നന്മയുടെ പാഠങ്ങൾ ഇവിടെ നൂറ്റാണ്ടുകൾ തോറും പുനർജ്ജ നിക്കും . അങ്ങനെ നിങ്ങൾക്ക് ഉത്തമ സമുദായത്തിലെ ഉത്തമരായ അംഗങ്ങൾ ആയിത്തീരുവാൻ സാധിക്കുന്നു. അങ്ങനെ നിങ്ങൾക്ക് നന്മകൾ നിർദ്ദേശിക്കുവാനും തിന്മകൾ നിരോധിക്കുവാനും കഴിയുന്ന ഉത്തമ സമുദായത്തിലെ ഉത്തമരായ അംഗങ്ങൾ ആയിത്തീരുവാൻ കഴിയുന്നതാണ്.  അതിനായി ഇമാമു സ്സമാനെ തിരിച്ചറിയൽ ഓരോ മുസ്ലിമിന്റെയും ബാധ്യതയാണ്. അറിഞ്ഞാൽ, അദ്ദേഹത്തെ സ്വീകരിക്കുകയും, സഹായിക്കുകയും, അദ്ദേഹത്തിൽ വിശ്വസിക്കുകയും, അദ്ദേഹത്തിൽ ബൈഅത്ത് ചെയ്യുകയും, അദ്ദേഹത്തെ അനുസരിക്കുകയും ചെയ്യൽ  ഓരോ മുസ്ലിമിനും നിർബന്ധമായ കാര്യമാണ്.നമുക്കും മുസ്ലിം ഉമ്മത്തിനും അല്ലാഹു തആലഅതിനുള്ള സൗഭാഗ്യം നൽകട്ടെ!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത: "മഹിളാ രത്നം"

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!