സത്യവിശ്വാസികൾ! ഭാഗം -5
"യുദ്ധത്തിനായി സത്യവിശ്വാസികളെ (അവരുടെ) നിശ്ചിത സ്ഥാനങ്ങളിൽ നിലയുറപ്പിക്കുന്നതിന് നീ സ്വ കുടുംബത്തിൽനിന്നും അതിരാവിലെ പുറപ്പെട്ടുപോയ സന്ദർഭം(ഓർക്കുക) അല്ലാഹു നിന്റെ ( പ്രാർത്ഥനകളെ) എല്ലാം കേൾക്കുന്നവനും നല്ലവണ്ണം അറിയുന്നവനുമാകുന്നു"(03:122)
" നിങ്ങളിൽ നിന്നുള്ള രണ്ടു കൂട്ടർ ഭീരുത്വം കാണിക്കുവാൻ ഒരുമ്പെട്ട സന്ദർഭവും (സ്മരിക്കുക) എന്നാൽ അല്ലാഹു അവർ രണ്ടുകൂട്ടരുടെയും മിത്രമായിരുന്നു. സത്യവിശ്വാസികൾ (എല്ലാ കാര്യങ്ങളും) അല്ലാഹുവിങ്കൽ തന്നെ ഭരമേൽപ്പിക്കുന്നതാണ് "(03:123)
സഹോദരങ്ങളെ റസൂൽ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലത്ത് അരങ്ങേറിയ ബദർ യുദ്ധം ഉഹ്ദ് യുദ്ധം ഇവ പഠിക്കുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതു തന്നെയാണ്. അവിടെ ആൾബലം കൊണ്ടോ ആയുധബലം കൊണ്ടോ അല്ല യുദ്ധം വിജയിച്ചത്. മറിച്ച് അല്ലാഹു സത്യവിശ്വാസികൾക്ക് വിജയം നൽകിയത്, അവരുടെ ദൃഢ വിശ്വാസവും ധൈര്യവും കൊണ്ടാണ്. യുദ്ധത്തിൽ അവർക്കുണ്ടായ പിഴവുകൾ അവർ തിരിച്ചറിഞ്ഞു. തിരുത്തി. അങ്ങനെ അവർ മുന്നേറി, അല്ലാഹുവിന്റെ സഹായം അവരിൽ ഇറങ്ങി. തക്വാവയുടെ നിലവാരം അനുസരിച്ചാണ് വിശ്വാസികൾക്ക് അല്ലാഹു വിജയം നൽകുന്നത് എന്ന പാഠം നാം ഓരോരുത്തരും മനസ്സിലാക്കേണ്ടിയിരിക്കുന്നു. കഴിഞ്ഞ 11 വർഷമായി അല്ലാഹുവിന്റെ ജമാഅത്തായ ജമാഅത്തു സ്വഹീഹിൽ ഇസ്ലാമിൽ തഖ്‌വയുടെ നിലവാരത്തിൽ നാം ഉയർന്നോ? നാം എന്താണ് നേടിയത്? ഇത് ഞാൻ നിങ്ങളുടെ സവിശേഷമായ ചിന്തക്ക് ഇവിടുന്നു! നമ്മുടെ ഇമാം നമ്മോട് നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു നാം ഒന്നായി ചേർന്ന് പ്രവർത്തിക്കണമെന്ന്! നാം അതിന് തയ്യാറായോ? യാ അല്ലാഹ്! നീ ഞങ്ങൾക്ക് ഇരുലോകത്തും പൊറുത്തുതരികയും വിജയം നൽകി അനുഗ്രഹിക്കുകയും ചെയ്യണമേ!ആമീൻ!