ഒരേ ദൈവത്തിൽനിന്നും ആണ് എല്ലാ മതങ്ങളും വന്നതെങ്കിൽ എന്തുകൊണ്ടാണ് ഒരു മതം, അതിന്റെ അധ്യാപനം, മറ്റു മതത്തിന്റെ അധ്യാപനത്തിൽ നിന്നും ഭിന്നമാ കുന്നത്?
വിവിധ മതങ്ങൾക്കിടയിൽ വ്യത്യാസങ്ങളുടെ രണ്ട് ഉറവിടങ്ങൾ ഉണ്ടാകാവുന്നതാണ്.
a) നൂഹ് നബി (അ )ന്റെ കാലശേഷം ജനങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് ചിതറി പോവുകയു ണ്ടായതായി കാണപ്പെടുന്നു. അത് വളരെ വിദൂരങ്ങളിലായിപ്പോയി. ആശയവിനിമയ സൗകര്യം വളരെ ലോലമായിരുന്നു.ഒരു പ്രദേശത്തുള്ള ഒരു ദൂതന് മറ്റു ദൂരെ പ്രദേശങ്ങളിൽ സന്ദേശം എത്തിക്കാൻ കഴിയാതെ വന്നു.അതു പോലെ ഒരു പ്രദേശത്തുള്ള മനുഷ്യരുടെ മനസ്സ് മറ്റ് സ്ഥലത്തുള്ള മനുഷ്യരുടെ മനസ്സുമായി വ്യത്യാസപ്പെടുകയുണ്ടായി.സർവ്വ ബുദ്ധിയുടെയും ഉറവിടമായ ദൈവം ഓരോ പ്രദേശത്തേക്കും ഓരോ പ്രവാചകന്മാരെ നിയോഗിച്ചു കൊണ്ടിരുന്നു. അതാത്പ്രദേശത്തിന് പര്യാപ്തമായ നിലയിൽ.!
b) അങ്ങനെ കാലം കഴിഞ്ഞുപോയി. വിവിധ മതങ്ങളുടെ അധ്യാപനങ്ങൾ അതിന്റെ യഥാർത്ഥ രൂപത്തിൽ സംരക്ഷിക്കപ്പെടാൻ കഴിഞ്ഞില്ല. വെളിപാട്സന്ദേശങ്ങളിൽ അവരുടെ അനുയായികൾ അവരുടേതായ കൂട്ടിച്ചേർക്കലുകൾ വരുത്തി.
(ഇൻഷാ അല്ലാഹ് തുടരും)