പാഠം (5) ഇസ്ലാം എന്താണ്? What is islam?

 ഇസ്ലാം എന്നത് ഒരു അറബിക് വാക്കാണ്. അതിന്റെ അർത്ഥം അനുസരണവും സമാധാനവും എന്നാണ്. അപ്പോൾ ഇസ്ലാം എന്നാൽ ദൈവേച്ഛയ്ക്ക്‌ പരിപൂർണ്ണമായി കീഴടങ്ങുക എന്നും അവന്റെ  സൃഷ്ടികളായ സകലതിനോടും സമാധാനത്തിൽ വർത്തിക്കുക  എന്നുമാണർത്ഥം.

മറ്റൊരു വാക്കിൽ പറഞ്ഞാൽ ഇസ്ലാമിന്റെ അടിസ്ഥാനപരമായ ലക്ഷ്യം മാനവകുലത്തെ അവന്റെ സൃഷ്ടാവിലേക്ക് മടക്കി കൊണ്ടുവരുക എന്നതും ബന്ധങ്ങളുടെ ഗുണനിലവാരം വർദ്ധിപ്പിക്കുക എന്നതുമാണ്‌.

 ഇത് പിന്തുടരുന്നത് ഇസ്ലാം എന്ന ഒരേ ഒരു മതം മാത്രമാണ്. അതിന്റെ പേരു തന്നെ, അതിൽ വിശ്വസിക്കുന്നവരോട് എന്താണ് ചെയ്യേണ്ടത് എന്നും, എങ്ങനെയാണ് ചെയ്യേണ്ടത് എന്നും പറയുന്നു. ഇസ്ലാം ജീവിതത്തിന്റെ ഒരു സമ്പൂർണ്ണ ധർമ്മസംഹിത മാനവന് ന ൽകുന്നു. നമ്മുടെ സൃഷ്ടാവായ അല്ലാഹു മാനവന് നൽകിയിട്ടുള്ള ഔദാര്യങ്ങളും കഴിവുകളും മാനവ നന്മയ്ക്കായി എങ്ങനെ പ്രയോജനപ്പെടുത്തണമെന്ന് അത് വളരെ വ്യക്തമായി പ്രതിപാദിക്കുന്നു. ഇസ്ലാമിക അധ്യാപനങ്ങളുടെ പ്രധാന ഉറവിടങ്ങൾ  വിശുദ്ധ ഖുർആനും, വിശുദ്ധ നബി കരീം(സ)യുടെ ചര്യയു മാകുന്നു.

  (ഇൻഷാ അല്ലാഹ് കാത്തിരിക്കുക)

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)