സത്യവിശ്വാസികൾ! ഭാഗം-4
"അല്ലാഹുവിനെ സംബന്ധിച്ച് പറയപ്പെട്ടാൽ തങ്ങളുടെ ഹൃദയങ്ങൾ ഭയചകിതമാകുകയും അവന്റെ വചനങ്ങൾ അവർക്ക് ഓതി കേൾപ്പിക്കപെട്ടാൽ അത് അവർക്ക് വിശ്വാസത്തെ വർദ്ധിപ്പിക്കുകയും തങ്ങളുടെ നാഥനിൽ (സർവ്വസ്വവും) അർപ്പിക്കുകയും ചെയ്യുന്നവർ മാത്രമാണ് സത്യവിശ്വാസികൾ" (08:03)
"(അപ്രകാരം തന്നെ) നമസ്കാരം മുറപ്രകാരം അനുഷ്ടിക്കുകയും അവർക്ക് നൽകിയതിൽ നിന്ന് ചെലവഴിക്കുകയും ചെയ്യുന്നവരത്രെ അവർ. "(08:04)
മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രതിനിധിയായി ഈ നൂറ്റാണ്ടിൽ അല്ലാഹു തആല ഖലീഫത്തുല്ലാഹ് മു നീർ അഹ്‌മദ് അസിം(atba)നെ നിയോഗിച്ചിരിക്കുന്നു. തബ്ലീഗ് ഫണ്ട് രൂപീകരിക്കുവാൻ അല്ലാഹ് തആല ആജ്ഞ പുറപ്പെടുവിക്കുന്നു വെളിപാടിലൂടെ! വിശുദ്ധ ഖുർആൻ അദ്ധ്യായം 8 വചനം 3 പ്രകാരം അല്ലാഹു തആലാ പറയുന്നു അവന്റെ വചനങ്ങൾ വിശ്വാസികളുടെ മേൽ ഓതി കേൾപ്പിക്കപ്പെട്ടാൽ, അത് അവരുടെ വിശ്വാസത്തെ വർദ്ധിപ്പിക്കുമെന്ന്, എന്നിട്ട് തങ്ങളുടെ നാഥനിൽ സർവ്വസ്വവും സമർപ്പിക്കുന്ന വരാണ് യഥാർത്ഥ വിശ്വാസികളെന്ന്! മാത്രമല്ല അവർ അല്ലാഹുവിന്റെ വഴിയിൽ ചെലവഴിക്കുന്നവരുമാണ്! ഇത് അല്ലാഹു തആലാ താൻ നേരിട്ട് തന്റെ പ്രതിനിധിയെ തെരഞ്ഞെടുത്ത ശേഷം അവൻ നടപ്പിലാക്കുന്ന ദൈവീക പദ്ധതിയാണ് എന്ന് ഓരോ സഹോദനും തിരിച്ചറി ഞ്ഞിരുന്നെങ്കിൽ!ഹാ! എത്ര നന്നായിരുന്നു!