അന്താരാഷ്ട്ര വിദ്യാഭ്യാസ പഠന പദ്ധതി! ഭാഗം(1).

 ബിസ്മില്ലാഹിർറഹ്മാനിർറഹീം

 അന്താരാഷ്ട്ര വിദ്യാഭ്യാസ പഠന  പ ദ്ധതി!( ഭാഗം 1 )

International Ta'aleem Syllabus.(part 1)

 ജമാഅത്തു സ്സഹിഹിൽ ഇസ്ലാം.

 (തയ്യാറാക്കിയത് : ഹസ്റത്ത് ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീം. ( അയ്യദഹുല്ലാഹു തആല ബി നസ് രിഹിൽ അസിസ്‌ ) 

          പാഠം ( 1) 

 ഇസ്ലാമിനൊരു ആമുഖം /Introduction to Islam

   ജമാഅതു സ്സഹീഹിൽ ഇസ്ലാമിൽ അംഗങ്ങളായി തീരാൻ നമ്മെ പ്രാപ്തമാക്കിയ അല്ലാഹുവിനാണ് സർവ്വസ്തുതിയും. നാം മറ്റെല്ലാ മുസ്ലിങ്ങളെയും പോലെ പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )ൽ വിശ്വസിക്കുന്നു. അദ്ദേഹമാണ് ഈ മഹത്തായ മതം സ്ഥാപിച്ചത്. പൂർണ്ണ മായും അല്ലാഹുവിൽനിന്നുള്ള വെളിപാടുകളുടെ അടിസ്ഥാനത്തിലാണ് അത് സ്ഥാപിക്കപ്പെട്ടത്.

  കാര്യം ഇങ്ങനെയാണെങ്കിലും നാം മറ്റു മുസ്ലീങ്ങളിൽ നിന്നും പ്രത്യേകമാക്കപ്പെട്ടിരിക്കുന്നു. കാരണം നാം പരിശുദ്ധ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ )യുടെ അധ്യാപന പ്രകാരം ഈ കാലഘട്ടത്തിലെ വാഗ്ദത്ത മസീഹും മഹ്ദിയും ആയ  പരിഷ്കർത്താവിനെ അംഗീകരിച്ചിരിക്കുന്നു. അവസാന കാലങ്ങളിൽ ഇസ്ലാമിന്റെ നവോത്ഥാന ത്തിനായി (മസീഹും മഹ്ദിയും ) സമ്പൂർണ്ണ പരിഷ്കർത്താവായി ആഗതരാകുമെന്ന്പ്രവചനം ചെയ്യപ്പെട്ടിട്ടുള്ളതാകുന്നു.

 1889 ൽ വാഗ്ദത്ത മസീഹ്  ആയ   ഹസ്രത്ത് മിർസാ ഗുലാം അഹ്മദ് (അ )ദൈവിക വെളിപാടുകളുടെ അടിസ്ഥാനത്തിൽ അഹ്മദിയ്യാ മുസ്ലിം ജമാഅത്ത് സ്ഥാപിക്കുകയുണ്ടായി. അതിന്റെ ഉദ്ദേശ്യം ഇസ്ലാമിന്റെ യഥാർത്ഥ സൗന്ദര്യവും ശുദ്ധതയും പുനസ്ഥാപിക്കുക എന്നതായിരുന്നു. പ്രസ്തുത ജമാഅത്തിൽ അംഗങ്ങളായതിലൂടെ ലഭ്യമായ അനുഭവപാഠങ്ങൾ നമ്മുടെ വ്യക്തിത്വത്തിൽ സമ്പൂർണ്ണമായ ഒരു മാറ്റവും ഇസ്ലാമിലെ വിശ്വാസത്തിന് ശക്തി പകരുവാനുള്ള വഴിയും തുറക്കപ്പെട്ടു എന്നത് സത്യമായ ഒരു വസ്തുതയാണ്.

 ഇസ്ലാം മതത്തെ കുറിച്ചും വാഗ്ദത്ത മസീഹ് (അ )ന്റെ ദൗത്യത്തെ കുറിച്ചും നാം ചർച്ച ചെയ്യുന്നതിനു മുൻപ് മതം എന്താണെന്ന്‌ നാം മനസ്സിലാക്കേണ്ടതായിയിട്ടുണ്ട്. ലോകത്ത് എന്തുകൊണ്ടാണ് വളരെയധികം മതങ്ങൾ ഉണ്ടായത്? എന്നും നാം മനസ്സിലാക്കേണ്ടതാ യിട്ടുണ്ട്.( ഇൻഷാ അല്ലാഹ് തുടരും )

                 പാഠം (02) 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)