കപടവിശ്വാസികൾ!( ഭാഗം 7)
"കപടവിശ്വാസികൾ നിന്റെയടുക്കൽ വരുമ്പോൾ, താങ്കൾ അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്ന് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നു എന്നവർ പറയും.നീ അല്ലാഹുവിന്റെ ദൂതൻ തന്നെയാണെന്ന് അല്ലാഹുവിന് അറിയാം. എന്നാൽ കപടവിശ്വാസികൾ കളവ് പറയുന്നവർ തന്നെയാണെന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു"(63:02)
കപടവിശ്വാസികൾ എപ്പോഴും സത്യവിശ്വാസകളുമായി ഇടകലർന്ന് ജീവിക്കുന്നവരാണ്, അവരുടെ വാക്കു പ്രവർത്തിയും ആയി സമരസപ്പെട്ട് പോവുകയില്ല. നാവുകൊണ്ട് ഒന്ന് പറയുകയും പ്രവർത്തികൊണ്ട് മറ്റൊന്ന് കാണിക്കുകയും ചെയ്യുന്നവരാണവർ. ഇതുസംബന്ധമായി ഹസ്രത് ഖലീഫത്തുല്ലാഹ് തന്റെ കപടവിശ്വാസികളുടെ യഥാർത്ഥ മുഖം എന്ന ഗ്രന്ഥത്തിൽ വിശദമായി പ്രതിപാദിച്ചിട്ടുണ്ട് . ഇത്തരം ദോഷവശം നമ്മളിലുണ്ടോ എന്നു നാം ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതു തന്നെയാണ്. ഇസ്തിഗ് ഫാറിന്റെ സഹായത്താൽ തെറ്റുകൾ തിരുത്തി നമുക്ക് മുന്നേറാൻ സാധിക്കുന്നതാണ്. അതിനു തയ്യാറാകാതെയിരുന്നാൽ, അവർ തന്നിഷ്ടകാർ, ഇവിടെ ഭൂമിയിലും നാളെ അല്ലാഹുവിന്റെ സന്നിധിയിലും ശിക്ഷകൾ ഏറ്റുവാങ്ങുന്നവരും അപമാനിതരുമായിരിക്കും. അതിനാൽ വിശ്വാസികൾ ജാഗ്രതയിലായിരിക്കട്ടെ.