കപടവിശ്വാസികൾ! ഭാഗം(4)

 "കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറഞ്ഞിരുന്ന സന്ദർഭവും ഓർക്കുക. അല്ലാഹുവും അവന്റെ റസൂലും നമ്മോട് വഞ്ചന അല്ലാതെ ഒന്നും തന്നെ വാഗ്ദാനം ചെയ്തിട്ടില്ല "(33:13) സത്യവിശ്വാസികളെ അല്ലാഹു സഹായിക്കും ഒടുവിൽ അവർക്കാണ്  വിജയം കൈവരിക. എന്നൊക്കെയുള്ള അല്ലാഹുവിന്റെ വാഗ്ദാനങ്ങളും പേർഷ്യയും റോമാ യും  മുസ്ലിംകൾ കീഴടക്കുന്ന കാലം വിദൂരമല്ല എന്നും മറ്റുമുള്ള നബി(സ )യുടെ വാഗ്ദാനങ്ങളും നമ്മെ  വഞ്ചിക്കുവാൻ വേണ്ടി മാത്രമുള്ളതാണ്, അതിലൊന്നും  യാഥാർത്ഥ്യം ഇല്ല എന്ന് പറയുകയും ചെയ്ത ദ്വിമുഖൻമാരെ കുറിച്ചുള്ള വിവരണമാണ് പ്രതിപാദ്യ വചനത്തിൽ വിവരിച്ചിരിക്കുന്നത്. ഹൃദയ ദൗർബല്യം ഉള്ള ആളുകൾ അതേറ്റു  പറയുകയും ചെയ്തു. അബ്ദുല്ലാഹിബ്നു ഉബയ്യ് പോലെയുള്ള മുനാഫിഖ് തലവന്മാർ  മുസ്ലീങ്ങളെ ഭീതിപ്പെടുത്തി. ഞങ്ങളുടെ വീടുകൾ സുരക്ഷിതം അല്ല അതുകൊണ്ട്, ഞങ്ങളുടെ ശത്രുക്കൾ, ഞങ്ങളുടെ വീടുകൾ കീഴ്പ്പെടുത്തി കളയും,അതുകൊണ്ട് ഞങ്ങൾക്ക് മടങ്ങി പോകുവാനുള്ള അനുവാദം തരണം എന്നൊക്കെയുള്ള വരട്ടുവാദം ഉന്നയിച്ചുകൊണ്ട് ദുർബല വിശ്വാസികൾ മുന്നോട്ടുവന്നു. വേറൊരു വിഭാഗം ഒഴിഞ്ഞു മാറാൻ ശ്രമിച്ചു.

ഇതൊക്കെ ഗതകാല ചരിത്രം. ഏതൊരു നവോത്ഥാനനായകന്റെ കാലത്തിലും ഇത്തരം പ്രതിസന്ധികളെ അതിജീവിക്കേണ്ടതായി  വരുന്നതാണ്. വിശ്വാസികൾ ദൈവപ്രീതിക്കായി മാത്രം നിലകൊള്ളുന്നവർ, അവർ ഉറച്ചു തന്നെ നിൽക്കുന്നതാണ്, ആടിക്കളിക്കുന്നവരുടെ തനിനിറം സമയമാകുമ്പോൾ പുറത്തു വരുന്നതാണ്. നമ്മുടെ ഇമാം നമുക്ക് നൽകുന്ന ഉപദേശം, നാമൊരുമിച്ച് ഒറ്റ ശരീരമായി, ഒറ്റമനസ്സായി, ഒറ്റ ആത്മാവായി നിലകൊണ്ടാൽ, വിജയം അതിശീഘ്രം നിങ്ങളുടെ മുന്നിൽ എത്തിച്ചേരുന്നതാണ്. അല്ലെങ്കിൽ അതിന്റെതായ താമസവും! ഹൃദയ ഗോപുരങ്ങളിൽ നന്മ വേരുപിടിച്ചു, വളരുകയും  തളിർക്കുകയും പൂക്കുകയും കായ്ക്കുകയും ചെയ്യട്ടെ. സ്നേഹത്തിന്റെ കുഞ്ഞിളം കാറ്റ് എങ്ങും വീശട്ടെ! ഓരോരുത്തരും തന്നിൽ സമാധാനപ്പൂക്കൾ വിരിയി ക്കട്ടെ, അവ മറ്റുള്ളവർക്ക് അടർത്തി സമ്മാനമായി  നൽകട്ടെ!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)