പാഠം ( 2 )മതം എന്നാൽ എന്ത്? What is religion?

 ഇസ്ലാംമതത്തിനോടൊപ്പം ലോകത്തിൽ മറ്റനേകം മതങ്ങളും നിലനിൽക്കുന്നുണ്ട്. ക്രിസ്തുമതം ജൂതമതം ബുദ്ധമതം ഹിന്ദുമതം തുടങ്ങി മറ്റനേകം മതങ്ങളും നിലവിലുണ്ട്. ചുരുക്കത്തിൽ ചരിത്രത്തിൽ നിന്നും നാം മനസ്സിലാക്കുന്നത്,  ലോകത്ത് ഒരിക്കൽപോലും മതങ്ങൾ ഇല്ലാതെ ആയിട്ടില്ല. അവയിൽ അനേകം മതങ്ങളും വളരെ കാലമായി നിലനിന്നു പോരുകയാണ്. നല്ലനിലയിൽ സ്ഥാപിതമായ ലോകത്തെ എല്ലാ മതങ്ങളിലും താഴെപ്പറയുന്ന പൊതുവായ ലക്ഷണങ്ങൾ കാണാവുന്നതാണ്.

1)  പ്രസ്തുത മതങ്ങളൊക്കെ ദൈവദൂതന്മാരാൽ  ദൈവത്തിൽനിന്നുള്ള വെളിപാടുകൾ മുഖേന സ്ഥാപിക്കപ്പെട്ടതാണ്.

2) അവ മനുഷ്യ ജീവിതത്തിന്റെ ലക്ഷ്യത്തെക്കുറിച്ച് സംസാരിക്കുന്നു. ദൈവസാമീപ്യം നേടുന്നതിനുള്ള വഴികൾ തുറക്കുന്നു. തന്റെ സഹജീവിയോടുള്ള ഉത്തരവാദിത്വം അവ വ്യക്തമാക്കി കൊടുക്കുന്നു. ഈ ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന് അവർ വിശ്വാസത്തിന്റെ ഒരു സംഹിത സമർപ്പിക്കുന്നു, ആരാധനാക്രമങ്ങൾ വിവരിക്കുന്നു, പെരുമാറ്റ നിയമങ്ങൾ സൃഷ്ടിക്കുന്നു,അങ്ങനെ ധാർമികമായും സാമൂഹ്യമായും മനുഷ്യ സ്വഭാവങ്ങളെ നിയന്ത്രിക്കുന്ന നിയമങ്ങൾ സൃഷ്ടിക്കപ്പെടുന്നു.

    ചുരുക്കിപ്പറഞ്ഞാൽ മതമെന്നത് ദൈവീകമായ വിശ്വാസങ്ങളുടെ വ്യവസ്ഥിതിയാണ്. ആരാധന പ്രവർത്തനങ്ങളാണ്. പെരുമാറ്റ സംഹിതയാണ്. അതിലൂടെ ദൈവസാമീപ്യം കരസ്ഥമാക്കുന്നതിനു മനുഷ്യനെ പ്രാപ്തമാക്കി സമാധാനപൂർണമായ ഒരു ജീവിതം ഉറപ്പാക്കുകയാണ് ചെയ്യുന്നത്.

         (Insha Allah തുടരും )

 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)