സത്യ വിശ്വാസികൾ! ഭാഗം-7

" വിശ്വസിച്ചവരെ, ഒരു കൂട്ടർ നിങ്ങളുടെ നേരെ കയ്യേറ്റം നടത്താൻ ഉദ്ദേശിച്ച പ്പോൾ നിങ്ങളുടെ മേൽ(ഉണ്ടായ) അല്ലാഹുവിന്റെ അനുഗ്രഹത്തെ  സ്മരിക്കുക.അപ്പോൾ അവൻ നിങ്ങളിൽ നിന്നും അവരുടെ കൈകൾ തടഞ്ഞു (രക്ഷപ്പെടുത്തി). നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുവിൻ.സ ത്യവിശ്വാസികൾ (അവരുടെ കാര്യങ്ങൾ )അല്ലാഹുവിൽ തന്നെ ഭരമേൽപ്പിക്കേണ്ടതാണ്." (5:12)

" വിശ്വസിച്ചവരെ!  അല്ലാഹു നിങ്ങൾക്ക് വിഹിതമാക്കിതന്നതിൽ നിന്നുള്ള നല്ല വസ്തുക്കളെ നിങ്ങൾ നിഷിദ്ധമാക്കരുത്. നിങ്ങൾ അതിരു കവിയുകയുമരുത്.   നിശ്ചിത അതിരുകൾ മറികടക്കുന്നവരെ അല്ലാഹു ഒരിക്കലും ഇഷ്ടപ്പെടുകയില്ല". (05:88)

 പ്രിയ സഹോദരങ്ങളെ, പ്രപഞ്ചത്തിലേക്ക് നാം നോക്കുകയാണെങ്കിൽ  മനുഷ്യരേക്കാൾ കൂടുതൽ നക്ഷത്രങ്ങളെ കാണാം. അവയൊക്കെ നിശ്ചിത പരിധിയിൽ ആണ് നിലകൊള്ളുന്നത്. മത്സ്യങ്ങൾക്ക് സമുദ്ര പരിധിയും, സസ്യജാലങ്ങൾക്കും ജീവജാലങ്ങൾക്കും ഭൂപരിധിയും നിർണയിച്ചിരിക്കുന്നത് കാണാം. എന്നാൽ മനുഷ്യർക്ക് സ്വതന്ത്രമായി സഞ്ചരിക്കുവാനുള്ള കഴിവും നൽകിയിരിക്കുന്നു. എന്നാൽ ഈ സ്വാതന്ത്ര്യത്തിന് പരിധി നിശ്ചയിച്ചുകൊണ്ട് വിശുദ്ധ ഖുർആൻ 700 കൽപനകൾ പുറപ്പെടുവിച്ചിരിക്കുന്നു. അങ്ങനെ നമ്മെയും പരിധിക്കുള്ളിൽ ആക്കിയിരിക്കുന്നു. അത് ലംഘിക്കരുത് എന്നാണ് ഈ വചനങ്ങൾ നമ്മെ പഠിപ്പിക്കുന്നത്. പ്രസ്തുത 700 കല്പനകളിൽ ഒരു കല്പനയാണ്, അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെയും നിങ്ങൾക്കായി നിശ്ചയിച്ചിട്ടുള്ള അധികാരസ്ഥരെയും അനുസരിക്കുക എന്നത്. ആയതിനാൽ സത്യവിശ്വാസികളായവർ അല്ലാഹുവിനെ അനുസരിക്കുക, അവന്റെ ദൂതനെ അനുസരിക്കുക, അധികാരപ്പെടുത്തപെട്ടിട്ടുള്ള വരെയും അനുസരിക്കുക! ബുദ്ധിമാന്മാർ മാത്രമാണ് കാര്യങ്ങൾ ഗ്രഹിക്കുന്നത്! അല്ലാഹു തആലാ നമ്മെ ഏവരെയും അനുഗ്രഹിക്കട്ടെ! അവന്റെ വിശുദ്ധഗ്രന്ഥം സൂര്യനെപ്പോലെ നമ്മുടെ ഹൃദയങ്ങളിൽ അവൻ തിളക്കി പ്രഭ ചൊരിയട്ടെ!ആമീൻ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അറഫാദിന ചിന്തകൾ!

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!