യഥാർത്ഥ സത്യവിശ്വാസികൾ! ഭാഗം 9

 "വിശ്വസിക്കുകയും (സത്യവിശ്വാസം സംരക്ഷിക്കുന്നതിനായി) സ്വദേശം വെടിയുകയും അല്ലാഹുവിന്റെ മാർഗത്തിൽ തീവ്രയത്നം  ചെയ്യുകയും ചെയ്തവരും (അഭയാർത്ഥികൾക്ക്) അഭയം നൽകുകയും സഹായിക്കുകയും ചെയ്തവരും ആരോ, അവരത്രെ  യഥാർത്ഥ സത്യവിശ്വാസികൾ. അവർക്ക് പാപമോചനവും മാന്യമായ ജീവിതവി ഭവവുമുണ്ട്. "(08:75)

പ്രിയ സഹോദരങ്ങളെ! വിശുദ്ധ ഖുർആൻ എട്ടാം അധ്യായം, വചനം 75 ൽ അല്ലാഹ് (ത ) യഥാർത്ഥ വിശ്വാസികളെ പറ്റി പറയുന്നു. നാം ആ ഗണത്തിൽ പെടുന്നവരാണോ എന്ന്  ഓരോരുത്തരും ആത്മപരിശോധന നടത്തേണ്ടതാണ്.1) വിശ്വസിക്കുക. വിശ്വാസം എന്നത് ഓരോ ദൂതനുമായി കൂടി ബന്ധപ്പെട്ട് നിൽക്കുന്നതാണ്.മുഹമ്മദ്‌ മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ കാലശേഷം ഓരോ നൂറ്റാണ്ടിലും ദൈവത്തിന്റെ പ്രതിനിധി ലോകത്ത് വരും എന്നത്പ്രവചനം ചെയ്തിട്ടുള്ള കാര്യമാണ്. അങ്ങനെ ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിലും ഇതാ സമയമായിരിക്കുന്നു, ആഗതനാ യിരിക്കുന്നു. എന്നാൽ നാം വിശ്വസിച്ചുവോ?

2)സ്വദേശം വെടിയുക. ഒരു ദൂതന്റെ ആഗമന സമയത്ത് വിശ്വാസികളിൽ പലർക്കും സ്വദേശം വിടേണ്ടതായിട്ടുവരും. നമ്മളിൽ ആർക്കെങ്കിലും അപ്രകാരം സ്വദേശം വിടേണ്ടതായിട്ട് വന്നിട്ടുണ്ടോ? വിശ്വാസ സംരക്ഷണത്തിനായി  നിങ്ങൾ ഒരിടത്ത് ഒരുമിച്ചു  കൂടേണ്ടതാണ്എന്നുള്ള ആഹ്വാനത്തിന് നമ്മൾ എന്തു മറുപടിയാണ് പറഞ്ഞത്? ഇക്കാലമത്രയും നമ്മൾ വിശ്വസിക്കുന്ന നമ്മളുടെ ദൂതനെ തള്ളിപ്പറഞ്ഞവരോടൊപ്പം അവരുടെ ഇഷ്ടങ്ങൾക്കായി പ്രവർത്തിച്ചവരല്ലേ നമ്മൾ ?

3) ദൈവവഴിയിൽ തീവ്രയത്നം ചെയ്യുക. ദൈവവഴിയിൽ നമ്മുടെ ശരീരം കൊണ്ട് നമ്മൾ എന്ത് ചെയ്തു? ദൈവവഴിയിൽ മനസ്സുകൊണ്ട് നമ്മൾ എന്തു ചെയ്തു? ദൈവവഴിയിൽ നമ്മുടെ കൈ കാലുകൾ കൊണ്ട് നാം എന്തു ചെയ്തു? ദൈവവഴിയിൽ നമ്മുടെ ഹൃദയം കൊണ്ട് നാം എന്തു ചെയ്തു? ദൈവവഴിയിൽ നമ്മുടെ  ധനംകൊണ്ടു നാം എന്തു ചെയ്തു? ദൈവവഴിയിൽ നമ്മുടെ അറിവുകൊണ്ട് നാം എന്തു ചെയ്തു? ദൈവവഴിയിൽ നമുക്ക് ലഭിച്ച സമയം കൊണ്ട് നാം എന്ത് ചെയ്തു? ധന ത്തിൽനിന്ന്  സക്കാത്ത് എങ്കിലുംനാം കൃത്യമായി കൊടുത്തോ? ദൈവവഴിയിൽ സ്വദകാതുകൾ നാം ചെയ്തോ? അനാഥരെ സംരക്ഷിക്കുവാൻ നാം എന്തു ചെയ്തു ? പാവങ്ങളെ സംരക്ഷിക്കുവാൻ നാം എന്തു ചെയ്തു?നമ്മുടെ നാവുകൾ കൊണ്ട് നല്ല വാക്കെങ്കിലും പറഞ്ഞുവോ? പ്രവാചകനോടൊപ്പം ചേർന്നുനിന്നുകൊണ്ട് മാനവകുലത്തെ ദൈവത്തിലേക്ക് ക്ഷണിക്കുന്നതിന് പകരം  നാം മാറിനിന്ന് നമ്മുടെ അജണ്ട നടപ്പിലാക്കുകയായിരുന്നില്ലേ?

 അതെ പ്രവാചക നിഷേധികളോടൊപ്പം, സത്യനിഷേധികളോടൊപ്പം ചേർന്നുനിന്ന്കൊണ്ട് നാം ഇക്കാലമത്രയും പ്രവർത്തിക്കുകയായിരുന്നില്ലേ നാം ചെയ്തത്? 

4)അഭയം നൽകുക. നാം ഏതു സത്യവിശ്വാസികൾക്കാണ്അഭയം നൽകിയിട്ടുള്ളത്? ഏത് സത്യവിശ്വാസിയെയാണ്‌ നാം   സഹായിച്ചിട്ടുള്ളത്? അല്ലാഹുവിന്റെ പ്രീതിക്കായി  പ്രവാചകനോടൊപ്പം ചേർന്ന് പ്രവർത്തിക്കുന്നവരാണ് സത്യവിശ്വാസികൾ. അപ്പോൾ നാം മുഹാജിർ പട്ടികയിൽ ആണോ അതോ അന്സാറുകൾ പട്ടികയിൽ ആണോ?  ഊഞ്ഞാലാട്ടം നടത്തുന്ന ഭാഗ്യാന്വേഷികളായ നമ്മുടെ ഈ പോക്ക് മഹാഗർത്തത്തിലേക്കാണെ ന്ന്‌ തിരിച്ചറിയുവാൻ ഇനിയും സമയമായില്ലേ?

 വിശ്വസിക്കുക,സ്വദേശം വെടിയുക,തീവ്രയത്നം ചെയ്യുക, അഭയം നൽകുക, സഹായിക്കുക ഈ ഗുണങ്ങൾ ഉള്ളവരെ അല്ലാഹു തആലാ യഥാർത്ഥ വിശ്വാസ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചെയ്യാത്ത കാര്യം പറയുന്നതിനെ വളരെ ഗൗരവമായിട്ടാണ് അല്ലാഹ്(ത )കണക്കിലെടുക്കുന്നത് . അതിനാൽ നമുക്ക് തെറ്റുകൾ തിരുത്തി ശരി യിലൂടെ മുന്നേറാൻ കാരുണ്യവാൻ തന്നെ നമ്മെ തുണക്കട്ടെ. അഹന്തയും അഹംഭാവവും വെടിഞ്ഞ് വിനയവും സൗമ്യതയും കൈക്കൊള്ളുവാൻ ആ പരമേശ്വരൻ തന്നെ നമ്മെ സഹായി ക്കട്ടെ!ആമീൻ 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)