കപടവിശ്വാസികൾ! ഭാഗം (6)

 "കപടവിശ്വാസികളും കപടവിശ്വാസിനികളും (സത്യവിശ്വാസികളോട്),ഞങ്ങളെ അല്പം കാത്തു നിൽക്കുക. നിങ്ങളുടെ പ്രകാശത്തിൽ നിന്ന് ഞങ്ങൾ പ്രകാശം പകർന്നെടുത്ത് കൊള്ളട്ടെ'എന്നുപറയുന്ന നാളിൽ അവരോട് (പറയപ്പെടും) (നിങ്ങൾക്കു സാധ്യമാണെങ്കിൽ) നിങ്ങൾ പിന്നോട്ട് (പൂർവ്വ ലോകത്തേക്ക്)മടങ്ങി പ്രകാശം അന്വേഷിച്ചു കൊള്ളുക. അപ്പോൾ അവർക്കിടയിൽ ഒരു ഭിത്തി സ്ഥാപിക്കപ്പെടും. അതിനൊരു വാതിൽ ഉണ്ട്. അതിന്റെ ഉൾഭാഗത്ത് സവ്വത്ര കാരുണ്യം ആയിരിക്കും. അതിന്റെ പുറത്ത് ആകട്ടെ,    അതിന്റെ മുമ്പിൽ ദണ്ഡനവും!(57:14)

 ഞങ്ങൾ നിങ്ങളുടെ കൂടെ ഉണ്ടായിരുന്നില്ലേ? എന്നവർ അവരോട് (സത്യവിശ്വാസികളോട് )വിളിച്ചു ചോദിക്കും. അവർ ഉത്തരം പറയും,അതെ,  പക്ഷേ നിങ്ങൾ നിങ്ങളെത്തന്നെ പ്രലോഭിപ്പിക്കുകയും, അറച്ചു നിൽക്കുകയും, സംശയിക്കുകയും, വ്യാമോഹങ്ങൾ നിങ്ങളെ വഞ്ചിക്കുകയും ചെയ്തു. അങ്ങനെ അല്ലാഹുവിന്റെ തീരുമാനം വന്നെത്തി. അല്ലാഹുവിന്റെ കാര്യത്തിൽ പിശാച്നിങ്ങളെ വഞ്ചിതരാക്കുകയും ചെയ്തു. (57:15)

 "അതുകൊണ്ട് ഇന്നു നിങ്ങളിൽ നിന്നോ നിരാകരിച്ചവരിൽ നിന്നോ ഒരു പ്രായശ്ചിത്തവും സ്വീകരിക്കപ്പെടുകയില്ല. നിങ്ങളുടെ സങ്കേതം നരകമാകുന്നു. അതാണ് നിങ്ങളുടെ അടുത്ത ബന്ധു. ആ ചെന്നെത്തുന്ന  സ്ഥലം വളരെ ചീത്തയായതു തന്നെ "(57:16)

 പ്രിയ സഹോദരങ്ങളെ! ഇക ലോകത്തും പരലോകത്തും സ്വർഗ്ഗം ലഭിക്കുന്നതിനായി, നമുക്ക് അല്ലാഹു ഒരു ദൂതനെ നൽകി. നാം ആ ദൂതനെ പിൻപറ്റുകയാണെങ്കിൽ ഇരു  ലോകത്തും നമുക്ക് ലഭിക്കുന്നത് ഉന്നതമായ സ്ഥാനമാനങ്ങൾ ആയിരിക്കും.ഇല്ലെങ്കിലോ? അതി കഠിനമായ ശിക്ഷയും. ആയതിനാൽ പ്രസ്തുത ദിനം നമ്മിൽ സമാഗതമാകുന്നതിനുമുൻപായി, ഹൃദയ ശുദ്ധീകരണം നടത്തി നമ്മുടെ പ്രവർത്തനങ്ങൾ നന്നാക്കേണ്ട വമ്പി ച്ച ഉത്തരവാദിത്വം ഓരോ വ്യക്തിക്കും ഉണ്ട്.  ആ ദിനം നമ്മെ സമീപിച്ചു കൊണ്ടിരിക്കുന്നു! അലസരായി പോകരുത്! ഈ സന്ദേശം ലോകത്ത് എത്തിക്കുവാൻ നാം ഒത്തുചേർന്നു ഏകോദര സഹോദരങ്ങളെപ്പോലെ, സ്നേഹത്തോടെ, സൗഹാർദ്ദത്തോടെ, സൗമ്യതയോടെ, ലോകത്തിലുള്ള എല്ലാ സഹോദരങ്ങളിലേക്കും   എത്തിക്കേണ്ടത്  നമ്മുടെ കടമ തന്നെയാണ്. കപടവിശ്വാസികൾക്ക് നൽകുന്ന താക്കീത് നാം ഗൗരവപൂർവ്വം തന്നെ മനസ്സിലാക്കേണ്ടത് തന്നെയാണ്.  സദാസമയവും നാമെല്ലാവരും അല്ലാഹുവിന്റെ സംരക്ഷണയിൽതന്നെ ആയിരിക്കട്ടെ! ആമീൻ!


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)