കപടവിശ്വാസികൾ?part 1

 ഇക്കൂട്ടരെ (അതായത് യഥാർത്ഥ വിശ്വാസികളെ) അവരുടെ മതം വഞ്ചിതരാക്കിയിരിക്കുന്നുവെന്നു കപടവിശ്വാസികളും ഹൃദയങ്ങളിൽ രോഗമുള്ളവരും പറയുകയായിരുന്ന സന്ദർഭവും ( സ്മരിക്കുക ). ആരെങ്കിലും തന്റെ കാര്യം അല്ലാഹുവിൽ ഭരമേൽപിക്കുക യാണെങ്കിൽ ( അവൻ ഒരിക്കലും പരാജയപ്പെടില്ല) കാരണം അല്ലാഹു പ്രതാപവാനും യുക്തിമാനും ആണ്. അവിശ്വസിച്ചവരുടെ മുഖങ്ങളിലും പിൻ ഭാഗങ്ങളിലും അടിച്ചുകൊണ്ട് മലക്കുകൾ അവരുടെ ജീവനെ പിടിക്കുന്ന അവസരം നീ കാണുകയാണെങ്കിൽ!( മലക്കുകൾ അവരോട് പറയും ) കരിച്ചു കളയുന്ന അഗ്നിയുടെ ശിക്ഷ നിങ്ങൾ ആസ്വദിച്ചു കൊള്ളുക. നിങ്ങളുടെ കൈകൾ മുമ്പ് പ്രവർത്തിച്ചിട്ടുള്ള അകൃത്യങ്ങളുടെ ഫലമാണിത്. അല്ലാഹു തന്റെ ദാസരോട് ഒട്ടും അനീതി പ്രവർത്തിക്കുന്നവനല്ല. ( എന്ന് അറിഞ്ഞു കൊള്ളുക )(8:50,51,52)

 ഹേ!വിശ്വാസ ഗണത്തിൽ പ്രവേശിച്ച സത്യ ഭക്തരെ! കരുതിയിരിക്കുക! നിങ്ങൾ ഏതു സമയത്തും കപട വിശ്വാസ പട്ടികയിൽ പ്രവേശിക്കാൻ സാധ്യതയുണ്ട്, നിങ്ങളുടെ നാവും, നിങ്ങളുടെ കൈകളും, നിങ്ങളുടെ കാലുകളും,  നിങ്ങളുടെ പ്രവർത്തനങ്ങളും സദാ നിരീക്ഷിച്ചുകൊണ്ട് അല്ലാഹുവും അവന്റെ മലക്കുകളും കൂടെയുണ്ട്. തെറ്റുകൾ തിരുത്തി പാപമോചനത്തിന്റെ പാതയിൽ, പെട്ടെന്ന് കയറി കൊള്ളൂ . അല്ലെങ്കിൽ ജ്വലിക്കുന്ന ശിക്ഷ പിടികൂടുക തന്നെ ചെയ്യും. ഇൻഷാ അല്ലാഹ്! അല്ലാഹുതആല നമുക്ക് നേർവഴി കാട്ടി തരട്ടെ! ആമീൻ. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)