ശത്രുതയും വിദ്വേഷവും നീങ്ങട്ടെ!
" പള്ളികൾ നിർമ്മിക്കുന്നതിനേക്കാൾ പ്രാധാന്യമുള്ളതാണ് വ്യക്തികളെ നന്നാക്കുക എന്നതും അത്പ രിപാലിക്കുക എന്നതും. നിങ്ങളുടെ നന്മകളെ നിങ്ങൾ വർധിപ്പിക്കുക. കെട്ടിടങ്ങൾ അല്ല മോടി പിടിപ്പിക്കേണ്ട ത്. നിങ്ങൾ പറയുന്നത് നിങ്ങൾ ചെയ്തു കാണിക്കുക. അതാണ് യഥാർത്ഥ പുണ്യയാത്ര. നിങ്ങളുടെ മനസ്സ് നിങ്ങൾ ശുദ്ധീകരിക്കുക. അതിലുള്ള ശത്രുതയും വിദ്വേഷവും നീങ്ങട്ടെ. അതാണ് പരിശുദ്ധ ജലത്തിലെ യഥാർത്ഥ സ്നാനം. അല്ലാഹുവിന്റെ പേര് നിങ്ങളുടെ നാവുകൊണ്ട് പറയുന്നതുകൊണ്ട് നിങ്ങൾ എന്തു നേടുവാനാണ്? അഥവാ അവനെ സ്മരിച്ചുകൊണ്ട് നിങ്ങളൊരു പള്ളി നിർമിച്ചാൽ അതു കൊണ്ട് നിങ്ങൾ എന്ത് നേടുവാൻ ആണ്? നിങ്ങളുടെ ഹൃദയം നിറയെ അ ശുദ്ധിയാൽ നിറഞ്ഞിരിക്കുകയാണെങ്കിൽ!"
(മാത്ര, നൂറുൽ ഇസ്ലാം മസ്ജിദിൽ, ഹസ്റത്ത് ഖലീഫത്തുല്ല നടത്തിയ പ്രഭാഷണത്തിൽ നിന്ന് 22-24 ജൂലൈ 2011)