ഒക്ടോബർ 5,2010 ഓർമയുടെ ഓളങ്ങളിൽ!

 നീണ്ട 11 വർഷങ്ങൾ പിന്നിടുന്നു, ജമാഅത്തു സ്സഹീഹിൽ ഇസ്ലാമിൽ പ്രവേശിച്ചിട്ട്, ദൈവം തൃപ്തിപ്പെട്ട മതമാണ് ഇസ്ലാം. ഇത് മുഴുവൻ മാനവരാശിക്കു വേണ്ടിയുള്ളതാണ്. ഈ ദൈവിക അധ്യാപനത്തെ, മാനവരാശിക്കായി പുതുമയോടെ  നിലനിർത്തുന്നതിനായി, ദൈവ നിയോഗിതരെ ഓരോ നൂറ്റാണ്ടിന്റെ തലയ്ക്കലും  നിയോഗിക്കുമെന്ന് ഹസ്രത്  മുഹമ്മദ് മുസ്തഫ(സ )യുടെ  പ്രവചനത്തെ അന്വർത്ഥമാക്കിക്കൊണ്ട്, ആഗതരായ ഹസ്രത്ത് മുനീർ അഹ്‌മദ്‌ അസിം (atba) എന്ന പുണ്യാത്മാവിനെ തിരിച്ചറിയുവാനും ബൈഅത്ത് ചെയ്യുവാനുമുള്ള  മഹാഭാഗ്യം ലഭിച്ച, ഈ വിനീത സഹോദരൻ ജീവിതയാത്രയിലെ എത്രയോ കുണ്ടും കുഴികളും താണ്ടിയാണ് ഈ സമുദ്രതീരത്ത് എത്തിച്ചേർന്നത്, ഇമാം മഹ്ദിയിൽ വിശ്വസിച്ചതിന്റെ പേരിൽ, സുന്നത്തില്ലാത്ത സുന്നിജമാഅത്തിൽ നിന്ന് പുറത്താക്കപ്പെട്ടു,1988ൽ.പ്രായം 37. ജമാഅത്തെ ഇസ്ലാമിക്കും, നദ്‌വത്തുൽ മുജാഹിദീനും ഈ വിനീതന് താവളം ഒരുക്കാൻ കഴിഞ്ഞില്ല.1988 ഫെബ്രുവരി 28ന് അഹ്മദിയ്യാ ജമാഅത്തിലേക്ക്. 2006 ൽ അവരും എന്നെ പുറത്താക്കി, മതത്തിൽ ഇടം ലഭിക്കാതെപോയ നാലു വർഷങ്ങൾ!2006-2010.

 ഒടുവിൽ അങ്ങകലെ ആഫ്രിക്കയിൽ ഒരു വെള്ളി നക്ഷത്രം ഉയർന്നുപൊങ്ങി, ആ നക്ഷത്ര പ്രഭ ഭാരതത്തെയും പ്രഭാപൂരിതമാക്കി, ആ പ്രകാശധാരയോട് ആരാഞ്ഞു, അങ്ങു ദൈവത്തിൽ നിന്നാണോ! അതെ എന്നുത്തരം! ആർക്കും വേണ്ടാത്ത ഈ നികൃഷ്ട ജീവിയെ? സ്വീകരിക്കുമോ? വൈമനസ്യം ഒന്നും കാട്ടിയില്ല,എന്നെ സ്വീകരിച്ചു! 5 ഒക്ടോബർ 2010.

 സഞ്ചരിച്ച പാതയിലെല്ലാം, കൂടെ നിന്നവർ പിന്നിൽനിന്ന് കുത്തി, അതിപ്പോഴും തുടരുന്നു! ഇനിയെത്ര നാൾ ഈ യാത്ര! ജീവിതയാത്രയിൽ കണ്ടുമുട്ടാൻ ആഗ്രഹിച്ച ആ തേജോ വിലാസത്തിനു മാത്രമറിയാവുന്ന, ആ രഹസ്യം, അവൻ തന്നെ വെളിപ്പെടുത്തട്ടെ!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)