കപടവിശ്വാസികൾ! (പാർട്ട് 2)

 "കപട വിശ്വാസികളായ പുരുഷന്മാരും സ്ത്രീകളും പരസ്പരം ബന്ധപ്പെട്ടവരാണ്. അവർ നിഷിദ്ധ കാര്യങ്ങളെ ഉപദേശിക്കുകയും നല്ലത് വിലക്കുകയും ചെയ്യുന്നു. അവർ തങ്ങളുടെ കൈകളെ അല്ലാഹുവിന്റെ മാർഗത്തിൽ ചെലവ് ചെയ്യാതെ അടക്കി പിടിക്കുകയും ചെയ്യുന്നു. അവർ അല്ലാഹുവിനെ അവഗണിച്ചിരിക്കുന്നു.അതിനാൽ അവൻ അവരെയും അവഗണിച്ചിരിക്കുന്നു. കപടവിശ്വാസികൾ ധിക്കാരികൾ തന്നെയാണ്. കപട വിശ്വാസികളായ പുരുഷന്മാർക്കും സ്ത്രീകൾക്കും അവിശ്വാസികൾക്കും അല്ലാഹു നരകാഗ്നി വാഗ്ദാനം ചെയ്തിരിക്കുന്നു.അവർ അതിൽ ചിര കാലം പാർക്കുന്നവർ ആയിരിക്കും. അത് അവർക്ക് മതിയായതാണ്.  അല്ലാഹു അവരെ ശപിച്ചിരിക്കുന്നു. അവർക്ക് നിലനിൽക്കുന്ന ശിക്ഷയും ഉണ്ട്. "(9:67,68)

 വിശുദ്ധ ഖുർആനിൽ രണ്ട് വാഗ്ദാനങ്ങൾ അല്ലാഹു(ത )നൽകിയിരിക്കുന്നു.(1) സത്യവിശ്വാസികൾക്ക് അല്ലാഹു തആല അവന്റെ ഖലീഫയെ നൽകുമെന്ന്!(2) കപട വിശ്വാസികളായ പുരുഷന്മാർക്കും, സ്ത്രീകൾക്കും,അവിശ്വാസികൾക്കും അല്ലാഹു നരകാഗ്നി നൽകുന്നതാണെ ന്ന്‌ വാഗ്ദാനം ചെയ്തിരിക്കുന്നു. (9:68)

ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിൽ ഇതാ അല്ലാഹു അവന്റെ സത്യവിശ്വാസികളായ ആളുകൾക്ക് ഖലീഫയെ പ്രദാനം ചെയ്തിരിക്കുന്നു. ഇഷ്ടമുള്ളവർക്ക് അല്ലാഹുവിൽ വിശ്വസിക്കാം, അവന്റെ ഖലീഫയിൽ  വിശ്വസിക്കാം. വിശ്വാസികളോട് അല്ലാഹു തആല കല്പനയും പുറപ്പെടുവിച്ചു  " വിശ്വസിച്ചവരെ അല്ലാഹുവിനെ അനുസരിക്കുക. അവന്റെ ദൂതനെയും നിങ്ങളിൽ നിന്നുള്ള അധികാരസ് ഥരെയും അനുസരിക്കുക, പിന്നെ നിങ്ങൾ ഏതെങ്കിലും ഒരു കാര്യത്തിൽ അന്യോന്യം ഭിന്നിച്ചാൽ അത്അ ല്ലാഹുവിങ്കലേക്കും അവന്റെ ദൂതങ്ക ലേക്കും തീരുമാനത്തിനായി ഏൽപ്പിക്കുക. നിങ്ങൾ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണെങ്കിൽ! അതാണ് ഏറ്റവും ഉത്തമമായതും  ഏറ്റവും നല്ല ഗുണപര്യവസായിയും!(4:60)

 അല്ലാഹു സുബ്ഹാനഹു വ തആല യും അവന്റെ പ്രതിനിധിയും ഏർപ്പെടുത്തിയ ഒരു സംവിധാനത്തിന് നേരെ എളിമയോടെ, അനുസരണ ത്തോടെ,ദൈവപ്രീതിക്കായി, ഒത്തൊരുമയോടെ അവന്റെ മഹത്വത്തെ നമുക്ക് പ്രകീർത്തനം ചെയ്യാം. ഇൻഷാ അല്ലാഹ്  നാം ഒന്നാണ്. അല്ലാഹുവും അവന്റെ ദൂതനും തുറന്നുവെച്ച വഴിയിലൂടെ,..... അണുകിട വ്യത്യാസമില്ലാതെ.... മാനവ സേവനത്തിനും മാനവ  സ്നേഹത്തിനുമായി നമുക്ക് കൈകോർക്കാം! നമുക്ക് ദീൻ പഠിപ്പിക്കാൻ ആളുണ്ട്, അത് നാം പഠിക്കുകയും മറ്റുള്ളവരെ പഠിപ്പിക്കുകയും ചെയ്താൽ മതി! അത് നമ്മുടെ ജീവിതത്തിലൂടെ കാണിക്കുകയും ചെയ്യണം. ഇതാണ് നമ്മുടെ ഇമാം നമുക്ക് നൽകുന്ന പാഠം!


 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

കവിത: "മഹിളാ രത്നം"

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!