'നഫ്സി'-നെ ശുദ്ധീകരിക്കൂ



 "എത്രയെത്ര ചെറിയ സംഘങ്ങളാണ് 

അല്ലാഹുവിന്റെ സഹായത്തോടു കൂടി 

വലിയ സംഘങ്ങളെ 

ജയിച്ചടക്കിയിട്ടുള്ളത്, 

അല്ലാഹു 

സഹനശീലരുടെ കൂടെയാണ് " (2:250)

 


ഇസ്രായേല്യരുടെ അച്ചടക്ക രാഹിത്യവും 

വിശ്വാസ ദൗർബല്യവും വളരെ പ്രസിദ്ധമാണ്.

അർത്ഥ മനസ്സോടെ പുറപ്പെട്ടവരും 

രാജാവിനെ കുറിച്ച്  ആശങ്ക പുലർത്തുന്നവരും

അക്കൂട്ടത്തിൽ ഉണ്ടായിരുന്നു.  

അങ്ങനെയുള്ളവരെയും നിഷ്കളങ്കരെയും 

വേർതിരിക്കുവാൻ ഉള്ള 

ഒരു പരീക്ഷണം നടന്നതിനെ കുറിച്ചാണ്ഈ

വചനത്തിൽ പ്രസ്താവിക്കുന്നത്. 


ഇസ്രായേല്യരുടെ വാസ സ്ഥലങ്ങളിലൂടെ ഒഴുകുന്ന 

ഒരു പ്രസിദ്ധ നദിയാണ് ജോർഡാൻ നദി. 

അതിന് വളരെയധികം പോഷക നദികൾ ഉണ്ട്. 


താലൂത്തും സൈന്യവും

യുദ്ധത്തിനായി പോകുമ്പോൾ  

അവയിൽ ഒന്നു കടന്നു പോകേണ്ടിയിരുന്നു. 

അവിടെ വച്ചാണ് പരീക്ഷണം നടന്നത് ! 


നദിയിൽ നിന്ന് വെള്ളം കുടിക്കരുത്, 

കുടിച്ച വരെ സൈന്യത്തിൽ ചേർക്കുകയില്ല. 

കുടിക്കാത്തവരെ മാത്രമേ 

സൈന്യത്തിൽ സ്വീകരിക്കുകയുള്ളൂ. 

അത്യാവശ്യമെങ്കിൽ കൈകൊണ്ട് ഒന്നു കോരികുടിക്കാം. 

അതിൽ അധികം പാടില്ല, ഇതായിരുന്നു കൽപ്പന.  


അല്പം ആളുകൾ മാത്രമേ കുടിക്കാതിരുന്നുള്ളു,

 (അല്പംപോലും വിശപ്പും ദാഹവും 

സഹിക്കാൻ കഴിയാത്തവരെയും കൊണ്ട് 

പോയാൽ യുദ്ധം  വിജയിക്കുകയില്ലല്ലോ.) 


അങ്ങനെ ബഹുഭൂരിഭാഗവും

പുറംതള്ളപ്പെടുക യാണുണ്ടായത്.  


ആയതിനാൽ നാം തെരഞ്ഞെടുക്കപ്പെട്ടവർ 

തന്നെയാണ് എന്ന് തെളിയിക്കേണ്ടതായിട്ടുണ്ട്.  


വലിയ ജിഹാദി നായി തയ്യാറായിരിക്കു.

നമ്മുടെ പ്രിയങ്കരരായ, ബഹുമാന്യരായ 

പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലം

പഠിപ്പിച്ച ജിഹാദേ കബീർ 

സ്വന്തം നഫ്സിന്എതിരായ പോരാട്ടം,

ശരീരെച്ഛകൾക്കെതിരായ പോരാട്ടം, 

നാം തുടങ്ങിയെപറ്റു. 


അതിനായി നാമോരോരുത്തരും 

പടച്ചട്ട അണിയു. 

ശരീരേഛ്കളാകുന്ന ജലം പാനം ചെയ്യരുത്.

യുദ്ധത്തിൽ നമ്മുടെ രക്ഷകൻ അല്ലാഹുവും,

നായകൻ ഖലീഫതുല്ലായും 

നാമെല്ലാം പടയാളികളും!


ലക്ഷ്യം മാനവ രക്ഷ! 

അതിനായി സ്വന്തം നഫ്സിനെ ശുദ്ധീകരിക്കൂ, 

നാവിനെ ബന്ധിക്കു, 

കർമ്മായുധം ചലിക്കട്ടെ!



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)