വീട്ടിൽ പ്രവേശിക്കുമ്പോൾ സലാം ചൊല്ലണം

" നിങ്ങൾ വീടുകളിൽ പ്രവേശിക്കുമ്പോൾ അല്ലാഹുവിൽ നിന്നുള്ള അനുഗ്രഹീതവും പരിശുദ്ധവുമായ ഒരു അഭിവാദ്യം എന്ന നിലയിൽ നിങ്ങളുടെ ആളുകൾക്ക് സലാം ചൊല്ലുക. ഇപ്രകാരം അല്ലാഹു നിങ്ങൾക്ക് വിധികൾ വിവരിച്ചുതരുന്നു, നിങ്ങൾ ബുദ്ധി ഉപയോഗിച്ച് കാര്യങ്ങൾ ചിന്തിച്ചു മനസ്സിലാക്കുന്നതിനുവേണ്ടി" (24:62) അനസ് (റ)ൽ നിന്ന് : റസൂൽ (സ) എന്നോട് പറഞ്ഞു: "പ്രിയ മകനെ! കുടുംബക്കാരുടെ അടുത്തു നീ ചെല്ലുമ്പോൾ അവരോട് സലാം പറയൂ. നിനക്കും വീട്ടുകാർക്കും അഭിവൃദ്ധിക്ക് കാരണമാണത്." ഒരാൾ ഭവനത്തിൽ പ്രവേശിക്കുമ്പോൾ വീട്ടുകാർക്ക് സലാം പറയണം അവിടെ ആരും ഇല്ലെങ്കിലോ? "അസ്സലാമു അലൈന വ അലാഇബാദിഹി സ്സാലിഹീൻ" എന്ന് പറയണം. മസ്ജിദിലോ അന്യവീട്ടിലോ ചെല്ലുമ്പോൾ അവിടെയുള്ളവരോട് മുൻ പ്രസ്താവിച്ചതുപോലെ സലാം പറയണം. സന്താനങ്ങളോട് അവരുടെ ചെറുപ്രായത്തിൽതന്നെ സലാം പറയുകയും പറയിപ്പിക്കുകയും ചെയ്യണം. അപ്രകാരം പരിശീലിപ്പിച്ചാൽ അവരുടെ ജീവിതാവസാനം വരെ ആ സമ്പ്രദായം അവർ കൈവെടിയുകയില്ല. ഈ സാംസ്കാരിക മൂല്യം ഓരോരുത്തരും കാത്തുസൂക്ഷിച്ചിരുന്നു വെങ്കിൽ ഇതുതന്നെ ലോകസമാധാനത്തിന് മതിയായ ദിവ്യൗഷധം ആകുമായിരുന്നു. എല്ലാവർക്കും "അസ്സലാമു അലൈക്കും"

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)