അറിവനുസരിച്ച് പ്രതിഫലം വർദ്ധിക്കുന്നു!

ഒരിക്കൽ ഒരാൾ മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹി വസല്ലമയുടെ അരികിൽ വരികയുണ്ടായി. വന്നയാൾ "അസ്സലാമു അലൈക്കും" എന്നു പറഞ്ഞു. അയാൾക്ക് സലാം മടക്കി കൊണ്ട് നബി(സ) അവിടെ ഇരുന്നു. എന്നിട്ട് അവിടുന്ന് പറഞ്ഞു "പ്രതിഫലം പത്ത് " പിന്നീട് വേറൊരാൾ വന്നു "അസ്സലാമു അലൈക്കും വറഹ്മത്തുല്ലാഹി" എന്ന് സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി യിട്ടു പറഞ്ഞു"പ്രതിഫലം 20" മൂന്നാമത് വേറൊരാൾ വന്ന് "അസ്സലാമുഅലൈക്കും വറഹ്മതുല്ലാഹിവബറകാതുഹു" എന്ന് സലാം പറഞ്ഞപ്പോൾ അവിടുന്ന് സലാം മടക്കി, എന്നിട്ട് ഒരിടത്തിരുന്നു പറഞ്ഞു "പ്രതിഫലം 30"(തിർമിദി) സലാം, റഹ്മത്ത്, ബർക്കത്ത്, ഇവ ഓരോന്നും ഓരോ ഹസനതാണ്. ഹസനത്ത് എന്നാൽ നന്മയെ കൊണ്ടുവരുന്നത് എന്നാണർത്ഥം. ഓരോ ഹസനത്തിനും ചുരുങ്ങിയത് 10 പ്രതിഫലമുണ്ട്. അപ്പോൾ നാം ഒരു വ്യക്തിയെ കണ്ടുമുട്ടിയാൽ ഒരാൾക്ക് അറിവിന്റെ നിലവാരമനുസരിച്ച് 10, 20, 30 പ്രതിഫലങ്ങൾ നേടുവാൻ സാധിക്കുന്നതാണ്. ഈ അറിവുള്ള ഒരാൾ തീർച്ചയായും 30 നേടുവാൻ തന്നെ ശ്രമിക്കുന്നതാണ്. ആയതിനാൽ ഓരോ സഹോദരങ്ങളും അറിവുകൾ കൂടുതൽ ആർജിക്കുക, പ്രതിഫലങ്ങൾ കൂടുതൽ നേടുക. ഭൗതിക ലോകത്ത് നാം കണ്ടുമുട്ടുന്ന ഓരോ ആളിൽ നിന്നും നമുക്ക് പ്രതിഫലങ്ങൾ കൊയ്തെടുക്കുവാൻ സാധിക്കുന്നതാണ്, അതിലൂടെ ലോകസമാധാനവും!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)