രോഗശമനം :പ്രവാചക വഴികൾ
രോഗശമനത്തിനായി ലോകസമക്ഷം പ്രവാചകൻ (സ )തുറന്നുവെക്കുന്ന വഴികൾ.
ആയിശ (റ) റിപ്പോർട്ട് ചെയ്യുന്നു "നബിസല്ലല്ലാഹു അലൈഹി വസല്ലമക്ക് രോഗം ബാധിച്ചാൽ അവിടുന്ന് മുഅവ്വദാത്തു ഓതി കൈയിൽ ഊതി,അതുകൊണ്ട് ദേഹത്ത് തടവുമായിരുന്നു".
ആയിശ (റ )തുടരുന്നു, നബി (സ) വാഫാത്ത് രോഗത്തിൽ കിടക്കുമ്പോൾ, ഞാൻ അവിടുന്നു ഓതി ഊതാറുള്ള മുഅവ്വദാത്ത് ഓതി തങ്ങളെ ഊതുകയും നബി (സ )യുടെ തന്നെ കൈ കൊണ്ട് തങ്ങളുടെ ശരീരത്തിൽ തടവുകയും ചെയ്തിരുന്നു."(ബുഖാരി/മുസ്ലിം )
മാനവൻ പഠിക്കുന്ന ഓരോ അറിവും, അവൻ മാനവരാശിക്കു പകർന്നു നൽകട്ടെ!ഓരോ അറിവും ഇഹലോകജീവിതത്തിലും നാളെ പരലോക ജീവിതത്തിലും അവന്റെ മുതൽ കൂട്ടുകൾ തന്നെയാണ്. അറിവ് നേടൂ! അത് മറ്റുള്ളവർക്ക് പകർന്നു നൽകു!അങ്ങനെ അറിവിന്റെ ലോകം ഇവിടെ തളിരിടും! ഇവിടെ സ്നേഹം വിടരും,സുഗന്ധം വ്യാപിക്കും, മാനവ സന്തോഷത്താൽ ദൈവ സ്തുതികൾ ഉയരും. ഉയരണം!