അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!

 നമ്മുടെ ഇന്നത്തെ തലവാചകം ഒന്നു തിരിഞ്ഞു നോക്കാം. എന്താണ് അവിടെ പറയുന്നത്? അൽഹംദു, സർവ്വസ്തുതിയും  ലില്ലാഹി അല്ലാഹുവിനു മാത്രമാകുന്നു. അവൻ ആരാണ്? റബ്ബിൽ ആലമീൻ, സർവ്വ ലോകങ്ങളുടെയും രക്ഷിതാവ്!

 ഭൂമിയിൽ വസിക്കുന്ന സർവ്വ മനുഷ്യരുടെയും രക്ഷിതാവ്! സകല ജീവജാലങ്ങളുടെയും രക്ഷിതാവ്! ചേതനവും അചേതനവുമായ സകലതിന്റെയും രക്ഷിതാവ്!

 ഇതാണ് ഇസ്‌ലാമിന്റെ ആത്മാവ്. ഇസ്ലാമിന്റെ ഈ ആത്മാവിനെ ലോകസമക്ഷം സമർപ്പിക്കുന്നതിനായി നിയോഗിതനായ ലോക പ്രവാചകനാണ് മുഹമ്മദ് മുസ്തഫ(സ ) ഓരോ നൂറ്റാണ്ടിലും പ്രസ്തുത പ്രവാചകന്റെ പ്രതിനിധികൾ ലോകത്ത് വന്നുകൊണ്ടിരിക്കും, അവരിലൂടെയാണ്  ഈ മഹത്തായ സന്ദേശം പുനർജനിച്ചു കൊണ്ടിരിക്കുന്നത്. അവർക്കു മാത്രമേ മാനവകുലത്തെ ഒന്നായി കാണുവാനും അവരെ തങ്ങളോടു ചേർത്തു നിർത്തുവാനും കഴിയുകയുള്ളൂ! ജാതി മത രാഷ്ട്രീയ ചിന്തകൾ മറന്നു മാനവകുലം ഒന്നായി ചേർന്ന് സ്നേഹസാഗരം സൃഷ്ടിച്ച് സന്തോഷത്തോടെ കഴിയുക. ഇസ്ലാം ലോകത്തിന്റെ മുമ്പിൽ സമർപ്പിക്കുന്ന ഈ മാനവിക സനാതന ചിന്ത, മനുഷ്യഹൃദയങ്ങളിൽ എത്തിക്കുവാൻ നമുക്ക് ശ്രമിക്കാം. അതിനു ദൈവം നമ്മെ ഓരോരുത്തരെയും തുണക്കട്ടെ. ആമീൻ.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)