എങ്ങനെ സ്വർഗ്ഗത്തിൽ പ്രവേശിക്കാം!

സുദിയ്യ് ബ്നു അജ്ലാനിൽ നിന്ന് : ഹജ്ജത്തുൽ വദാഇൽ നബി i(സ) പ്രസംഗിക്കുന്നത് ഞാൻ കേട്ടു :" നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുകയും, അഞ്ചുനേരത്തെ നമസ്കാരം നിർവഹിക്കുകയും, റംസാൻ മാസത്തിൽ നോമ്പനുഷ്ഠിക്കുകയും, ധനത്തിന് സകാത്ത് കൊടുക്കുകയും, ഭരണകർത്താക്കളെ അനുസരിക്കുകയും ചെയ്താൽ, നിങ്ങൾക്ക് നിങ്ങളുടെ രക്ഷിതാവിന്റെ സ്വർഗീയ ആരാമത്തിൽ പ്രവേശിക്കാവുന്നതാണ്" (തിർമിദി) ഈ പ്രവാചക വചനത്തിൽ അഞ്ചു കാര്യങ്ങൾ ചെയ്യുകയാണെങ്കിൽ നമുക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കാം എന്ന് പറയുന്നു 1. അല്ലാഹുവിനെ സൂക്ഷിക്കുക അഥവാ അല്ലാഹുവിനെ ഭയപ്പെടുക ഇത് സാധ്യമാകണമെങ്കിൽ ഖുർആൻ പഠിച്ചെ ങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ 2. അഞ്ചുനേരനമസ്കാരം ആണ് അടു ത്തത്. അത് ശരിക്കും മനസ്സിലാകണമെങ്കിൽ തീർച്ചയായിട്ടും പ്രവാചക വചനങ്ങളും പ്രവാചകചര്യയും മനസ്സിലാക്കിയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.3. വ്രതാനുഷ്ഠാനവും ശരിക്കും നിർവഹിക്കണം എങ്കിൽ, നാം വിശുദ്ധ ഖുർആനിലൂടെയും വിശുദ്ധ റസൂൽ കരീം സല്ലല്ലാഹു അലൈഹിവസല്ലമയുടെ വചനങ്ങളിലൂടെ യും സുന്നത്തിലൂടെയും കടന്നു പോയെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ.4. നമുക്ക് ലഭിക്കുന്ന ധനത്തിന് ശരിക്കും സക്കാത്ത് കൊടുക്കണമെങ്കിൽ അല്ലാഹുവിന്റെ ഗ്രന്ഥവും പ്രവാചകന്റെ ചര്യയും നമുക്ക് മാർഗ്ഗദർശകങ്ങളായെങ്കിൽ മാത്രമേ സാധിക്കുകയുള്ളൂ. ഈ നൂറ്റാണ്ടിലെ ഇമാം ഹദ്റത്ത് ഖലീഫതുല്ലാഹ് മുനീർ അഹ്മ്ദ്അസിം (atba)പറയുന്നു, 100 രൂപ നിങ്ങൾക്ക് ലഭിക്കുകയാണെങ്കിൽ രണ്ട് രൂപ 50 പൈസ, സക്കാത്ത് ഇനത്തിൽ മാറ്റി വയ്ക്കേണ്ടതാണ്, അല്ലെങ്കിൽ അത് ഹറാമായ ഭക്ഷണം ആയി മാറുന്നതാണ്. നാം ദിനംതോറുംചെലവഴിക്കുന്ന ധ നത്തിന്റെ , സക്കാത്ത് വിഹിതം മാറ്റി വച്ചശേഷമേ താനും തന്റെ കുടുംബവും ഭക്ഷണം കഴിക്കുന്നുള്ളൂ എന്ന് ഉറപ്പുവരുത്തേണ്ടതാണ്. (ഈ സക്കാത്ത് ധനം, ജമാഅത്തു സ്സ ഹീഹിൽ ഇസ്ലാമിലെ എല്ലാ അംഗങ്ങളും മാസംതോറും ബൈത്തുൽമാൽ ഫണ്ടിലേക്ക് എത്തിച്ചു ഫൈനാൻസ് സെക്രട്ടറിയിൽ നിന്ന് രസീത് വാങ്ങേണ്ടതാണ്.എല്ലാ ശാഖാ പ്രസിഡണ്ട് മാരുടെയും സത്വരമായ ശ്രദ്ധ ഇക്കാര്യത്തിൽ ഉണ്ടാകണമെന്ന് അപേക്ഷിക്കുന്നു. അങ്ങനെ നാം കഴിക്കുന്ന ആഹാരം ഹലാൽ ആയി തീരട്ടെ. അങ്ങനെ നമ്മുടെ ശരീരവും മനസ്സും ആത്മാവും ശുദ്ധമായി തീരട്ടെ).

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)