നരകാഗ്നി!
അല്ലാഹു(ത ) വിശുദ്ധ ഖുർആനിൽ പറയുന്നു "അല്ലയോ വിശ്വാസികളെ! നിങ്ങൾ നിങ്ങളെയും നിങ്ങളുടെ കുടുംബങ്ങളേയും നരകാഗ്നിയിൽ നിന്ന് രക്ഷിക്കുക"(അതഹരീം 66:07)
ഈ വചനത്തെ വിശദീകരിച്ചുകൊണ്ട് അതെ, ഹദ് റത് അലി (റ )പറയുന്നു " നിങ്ങളുടെ കുടുംബത്തെ സദാചാര പ്രവർത്തികൾ ചെയ്യുവാൻ പഠിപ്പിക്കുക, ധർമ്മാചരണം നടത്തുവാൻ ശീലിപ്പിക്കുക, സദ്ഗുണങ്ങൾ പ്രകടിപ്പിക്കുവാൻ പരിശീലിപ്പിക്കുക, സദ് വൃത്തികൾ ചെയ്യുവാൻ പ്രേരിപ്പിക്കുക, നന്മകൾ കാണിക്കുവാൻ ഉൽസുകരാക്കുക". ( അതായത് ദീനി പ്രവർത്തികൾ ചെയ്യുവാൻ പ്രാപ്തരാക്കുക ) അതേ മേൽപ്രസ്താവിച്ച വിശുദ്ധ ഖുർആൻ വചനവും നബി കരീം(സ)യുടെ വചനവും നമ്മെ പഠിപ്പിക്കുന്നത് ഒരു വന്റെ ഭാര്യയെയും മക്കളെയും ദീനീ കാര്യങ്ങൾ പഠിപ്പിക്കേണ്ടത് അവന്റെ ഉത്തരവാദിത്വമാണ് എന്നാണ്. നാം പകർന്നു നൽകുന്ന പ്രസ്തുത അറിവ് അവരെ നരകാഗ്നിയിൽ നിന്ന് രക്ഷിക്കുന്നതാണ്. നമ്മുടെ ഖബർ / കുഴിമാട ജീവിതത്തിൽ ഏറ്റവും വലിയ മുതൽക്കൂട്ടുമാണ് എന്ന തിരിച്ചറിവ് ഓരോരുത്തർക്കും ഉണ്ടാകട്ടെ : ശുഭദിനം!