ശവക്കല്ലറയിലേക്ക് നാം...

 


ഹേ! 

മനുഷ്യ സമൂഹമേ!

മരണം 

 ഉറപ്പായ സത്യമാണ്! 


നിങ്ങൾ 

ഹിന്ദുവോ, 

ക്രിസ്ത്യാനിയോ, 

മുസൽമാനോ, 

പാർസിയോ, 

സിക്കുകാരനോ 

ആരോ ആകട്ടെ 

നിങ്ങളെ 

മരണം 

പിടികൂടുക തന്നെ ചെയ്യും.


എപ്പോൾ? 

എവിടെ? 

എങ്ങനെ?

അത് ഒരാൾക്കും അറിയില്ല.


മരണശേഷം 

പിന്നെയെന്ത്? 

ചിന്തിച്ചിട്ടുണ്ടോ?

ഏകനായി/ ഏകയായി

 ശവകല്ലറയിലേക്ക് നാം... 



ശവക്കല്ലറയിൽ 

എത്തുമ്പോൾ 

നമ്മൾ 

ജീവിതത്തിൽ 

നേടിയ ഒന്നും 

നമ്മോടൊപ്പം 

ശവക്കല്ലറയിൽ എത്തുന്നില്ല....


നമ്മുടെ സമ്പത്ത്,

 ബിരുദം, 

പുരസ്കാരങ്ങൾ, 

കുലമഹിമ, 

അധികാര ഗരിമ, 

ഭാര്യ, മക്കൾ 

കൂട്ടുകാർ,

സ്വന്തക്കാർ,ബന്ധുക്കൾ, 

നാട്ടുകാർ,

 എന്തിനേറെ അച്ഛൻ, അമ്മ  

ആരുംതന്നെ , 

ഒന്നും തന്നെ 

എത്തുന്നില്ല.


നിങ്ങൾ 

വലിയൊരു ഭരണാധികാരി 

ആയിരുന്നിരിക്കാം! 

വലിയൊരു ഡോക്ടർ ആയിരുന്നിരിക്കാം, 

ഒരു എൻജിനീയർ ആയിരുന്നിരിക്കാം, 


ലോകത്തിലെ 

ഉന്നതസ്ഥാനങ്ങളിൽ ഇരുന്നവർ 

ആയിരുന്നിരിക്കാം, 

പ്രസ്തുത അധികാര മഹത്വങ്ങൾ ഒന്നുംതന്നെ  

നിങ്ങളോടൊപ്പം ഉണ്ടാകില്ല!


 പിന്നെ  നിങ്ങളോടൊപ്പം എന്തുണ്ടാകും?

അത് പറഞ്ഞു തരാൻ

 നിങ്ങൾക്ക് ദൈവീക വെളിപാടുകളിൽ

 അധിഷ്ഠിതമായ 

ആത്മീയ ജ്ഞാനത്തിന്റെ 

ഉറവയിൽ നിന്നുള്ള

 അറിവ് തന്നെ 

വരേണ്ടിയിരിക്കുന്നു...


ദൈവം അനുഗ്രഹിച്ചാൽ, 

പ്രസ്തുത അറിവുമായി 

നാളെ നാം കണ്ടുമുട്ടുന്നു! 


ശുഭദിനം! 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)