യാത്രയിൽ തനിയെ!
മാനവ ജീവിത യാത്രയിൽ ഒറ്റയ്ക്ക് എത്തിച്ചേരുന്ന ഇടമാണ് ഖബർ അഥവാ കുഴിമാടം. അവിടത്തെ ജീവിതം സുഖകരമായി തീരുവാൻ, മുഴുവൻ ലോകത്തിലെയും ജനങ്ങൾക്ക്, കാരുണ്യത്തിൻ ഉറവിടമായ പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ ) നൽകുന്ന മൂന്നാമത്തെ ഉപദേശം!
അത് നിങ്ങൾ മറ്റുള്ളവർക്ക് പകർന്നു നൽകുന്ന ജ്ഞാന വിജ്ഞാനങ്ങളാണ്. അത് നിങ്ങളുടെ ശവ കല്ലറയിൽ പോലും പ്രതിഫലദായകമാണ്. നിങ്ങളുടെ മരണശേഷം പ്രസ്തുത അറിവ് ഉപയോഗപ്പെടുത്തി, ഇഹലോകത്ത് ജീവിതം നയിക്കുന്ന മാനവർ,അവർ ചെയ്യുന്ന നന്മയിൽ ഒരു അംശവും നഷ്ടപ്പെടാതെ അവർക്കും,അവർക്ക് നൽകുന്നതിനോടൊപ്പം നിങ്ങൾക്കും പ്രതിഫലം നൽകുന്ന കാരുണ്യ മൂർത്തിയായ ദൈവത്തെയാണ് പ്രവാചകൻ (സ) നമുക്ക് പരിചയപ്പെടുത്തി തരുന്നത്.
രക്ഷാമാർഗ്ഗം തേടുന്നവരെ!മാനവ സഹോദരങ്ങളെ!ഈ പ്രവാചകനെ പിന്തുടരൂ!നിങ്ങൾക്ക് വേണ്ടി വന്ന പ്രവാചകൻ!നിങ്ങൾക്കായി രക്ഷാസരണി ഒരുക്കുന്നപ്രവാചകൻ, നിങ്ങളെ മാടിവിളിക്കുന്നു!വരൂ അണി ചേരൂ! നമുക്കൊന്നായി ആ ദൈവ സവിധത്തിൽ പ്രാർഥിക്കാം. അതെ എക്കാലത്തെയും രക്ഷയ്ക്കായി!