കുഴിമാട രക്ഷാ വീഥി



മാനവകുല രക്ഷയ്ക്കായി 

ദൈവം തിരഞ്ഞെടുത്ത, നിയോഗിച്ച,  

മുഴുവൻ മാനവകുലത്തിന്റെയും പ്രവാചകനായ 

മുഹമ്മദ് മുസ്തഫ (സ)

ഇഹലോകജീവിതത്തിൽ മാത്രമല്ല 

മരണാനന്തര ജീവിതത്തിലും 

രക്ഷാ വീഥി ഒരുക്കുന്നു. 


ആ ആത്മീയ  ഉറവിടത്തിൽ നിന്ന് 

ഹേ!സഹോദരങ്ങളെ! 

നിങ്ങളുടെ ജീവജലം സംഭരിക്കു! 


ഭീതിദമായ 

കുഴിമാട ജീവിതത്തിനായി, 

നിങ്ങളുടെ ജീവിതകാലത്ത്, 

ഉണർന്നു പ്രവർത്തിച്ച് 

രക്ഷാസരണി ഒരുക്കു...


ഏകാന്ത ജീവിതത്തിലെ 

രക്ഷാസരണി 

മാനവന്റെ മുൻപിൽ 

കരുണാ മൂർത്തിയായ 

പ്രവാചകൻ മുഹമ്മദ് മുസ്തഫ(സ)

നമുക്ക് മുൻപാകെ 

തുറന്നു വെക്കുന്നത് കാണുക. 


ശവക്കല്ലറയിൽ എത്തുന്ന 

അനർഘമായ ആ സൗഭാഗ്യങ്ങൾ 

മൂന്നെണ്ണം മാത്രമാകുന്നു.


1) നിങ്ങൾ 

ഭൂമിയിൽ ഉപേക്ഷിച്ചുപോകുന്ന 

നിങ്ങളുടെ മക്കൾ 

നിങ്ങളുടെ മരണാനന്തര ജീവിതത്തിൽ 

നിങ്ങൾക്ക് വേണ്ടി 

കണ്ണീർ വാർത്ത് 

സർവ്വശക്തനോട് 

പ്രാർത്ഥിക്കുയാകണെങ്കിൽ

 അതു നിങ്ങൾക്ക് 

ഏകാന്ത 

കുഴിമാട ജീവിതത്തിൽ 

ആശ്വാസം പകരുന്നതാണ് :


 ഈ ആത്മീയജ്ഞാനം 

നിങ്ങൾ കരസ്ഥമാക്കിയോ?

അതു നിങ്ങളുടെ മക്കൾക്ക് 

പകർന്നുനൽകിയോ? 

ഇല്ലെങ്കിൽ നിങ്ങളുടെയും 

നിങ്ങളുടെ സന്താനങ്ങളുടെയും 

ഇഹലോക ജീവിതവും 

കുഴിമാടത്തിലെ 

ഏകാന്ത ജീവിതവും 

പരാജയത്തിൽ തന്നെ!


 മാനവകുലം രക്ഷയ്ക്കായി 

ഭൗതിക  വിദ്യാഭ്യാസത്തോടൊപ്പം 

ആത്മീയ വിദ്യാഭ്യാസവും 

ചേർത്തുനിർത്തി 

മാനവകുലം 

രക്ഷാസരണി ഒരുക്കട്ടെ! 

                     


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)