അറിവ് എത്ര മഹത്തരം!

 പരിശുദ്ധ പ്രവാചകൻ മുഹമ്മദ് (സ )പറയുകയുണ്ടായി "ദീനിപരമായ അറിവ് നേടുക എന്നത് ഓരോ മുസ്ലിമിന്റെയും നിർബന്ധമായ കാര്യമാണ്" (ഇബ്നുമാജ)

 പുരുഷനാകട്ടെ, സ്ത്രീയാകട്ടെ, പണക്കാരനാകട്ടെ ,പാവപ്പെട്ടവനാ കട്ടെ, പട്ടണവാസി ആകട്ടെ, ഗ്രാമവാസി ആകട്ടെ ദീനീ പരമായ അറിവ് നേടൽ അവന്റെ/ അവളുടെ മേൽ നിർബന്ധമാക്കപ്പെട്ട കാര്യമാകുന്നു. അറബിക് ഭാഷയിലൂടെതന്നെ ദീനി അറിവ് നേടണമെന്ന് പരിമിതപ്പെടുത്ത പെട്ടിട്ടില്ല എന്ന് നിങ്ങളറിയണം. ദീനിപരമായ അറിവുകൾ, അറബിക് പുസ്തകങ്ങളിലൂടെയോ, അല്ലാത്ത ഭാഷകളിലൂടെയോ, അല്ലെങ്കിൽ ആധികാരിക പണ്ഡിതശ്രേഷ്ഠരായ വ്യക്തികളിൽ  നിന്നോ അന്വേഷിച്ച് കണ്ടെത്തി, അല്ലെങ്കിൽ അവലംബമാക്കാവുന്ന പ്രഭാഷകരുടെ പ്രഭാഷണങ്ങളിൽ നിന്നോ,ഈ പറഞ്ഞ നിലയിൽ ഒക്കെ നമുക്ക് ദീനി അറിവുകൾ സ്വായത്തമാക്കുന്നതാണ്.

 ദിവസവും ഒരു അറിവ് നേടാൻ ഓരോരുത്തരും പരിശ്രമിച്ചിരുന്നു എങ്കിൽ,തനിക്കു കിട്ടിയ ഒരു അറിവ് മറ്റൊരാൾക്ക് പകർന്നു നല്കിയിരുന്നു വെങ്കിൽ, അവ അവരുടെ ഇഹ പരലോക വിജയത്തിന്റെ നാരായവേര് ആകുമായിരുന്നു. ഒന്നു ശ്രമിച്ചു നോക്കൂ. ശുഭദിനം നേരുന്നു. 

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)