ഭയം ആരോട്?
വിശുദ്ധ ഖുർആനിൽ
അല്ലാഹു (ത) പറയുന്നു:
"നിങ്ങൾ എന്നെ മാത്രം ഭയപ്പെടുക"(2:41)
സത്യം പറയുവാനും
സത്യം വെളിപ്പെടുത്തുവാനും
എന്നിരിക്കെ,
നിങ്ങളുടെ അരികിൽ ഒരു ദൂതനെ
ഈ നൂറ്റാണ്ടിൽ നിയോഗിച്ചിട്ടു,
നിങ്ങൾ വിശ്വസിച്ചു എന്നു പറയുന്നു,
പ്രസ്തുത വിശ്വാസ കാര്യം,
നിങ്ങളുടെ ഭാര്യമാരോട് പറഞ്ഞുവോ,
മക്കളോട് പറഞ്ഞുവോ,
നിങ്ങളുടെ മാതാപിതാക്കളോട് പറഞ്ഞുവോ,
നിങ്ങളുടെ ബന്ധുമിത്രാദികളോട്പറഞ്ഞുവോ?
എന്നിട്ട് അവർ അത് വിശ്വസിച്ചുവോ?
ഇല്ല.
നിങ്ങൾക്കിനി എന്താണ് ചെയ്യാനുള്ളത്?
അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച്
അവരോടൊപ്പം കഴിയുക?
വേണ്ടതൊക്കെ ചെയ്തു കൊടുത്തു
അവരുടെ ഇഷ്ടാനിഷ്ടങ്ങൾ അനുസരിച്ച്
നിഷേധികളായ കുടുംബാംഗങ്ങളോടൊപ്പം
കഴിഞ്ഞുകൂടി
ഈ ദീൻ
പ്രചരിപ്പിക്കാമെന്നു-
റച്ചിരിക്കുകയാണോ?
നിങ്ങൾ കണ്ടെത്തിയ
പരമമായ സത്യത്തിനു വേണ്ടി
നിലകൊള്ളുവാനും
ത്യാഗത്തിന്റെ വഴിയിൽ
പലായനം ചെയ്യുവാനും
നിങ്ങളുടെ ഈമാൻ
ഉണരുന്നില്ലെങ്കിൽ....
'ഹാ! കഷ്ടം!'.
ഏതെങ്കിലും ഒരു പ്രവാചകൻ
എവിടെയെങ്കിലും ആഗതരായിട്ട്
ആ പ്രവാചകനോടൊപ്പം ഹിജ്റ ചെയ്യാതെ,
അദ്ദേഹം നിർദ്ദേശിച്ച സ്ഥലത്തേക്ക് പോകാതെ,
ദീൻ സംരക്ഷിക്കപ്പെട്ടിട്ടുണ്ട് എന്നതിന്
ഏതെങ്കിലും തെളിവ് വിശുദ്ധ ഖുർആനിലോ,
മറ്റേതെങ്കിലും വേദഗ്രന്ഥങ്ങളിലൊ
കണ്ടെത്തുവാൻ കഴിഞ്ഞിട്ടുണ്ടോ?
നമ്മുടെ പ്രിയങ്കരനായ ഇമാം
ഒത്തുചേരാൻ പറഞ്ഞ സ്ഥലത്തേക്ക്
പലായനം ചെയ്യൂ!
ഒരു പുതിയ വെളിച്ചത്തിനായി,
മാനവകുല സംരക്ഷണത്തിനായി,
സമാധാനത്തിന്റെ വെള്ളരിപ്രാവുകളെ
ലോകമെങ്ങും പറത്തി വിടുന്നതിനായി,
സമാധാന ദൂതന്മാരായി,
നാമോരോരുത്തരും
പുനർജനിക്കേണ്ടിയി രിക്കുന്നു.
സമാധാന പാതയിൽ,
ശാന്തി വഴിയിൽ,
സേവന പാതയിൽ,
സൗഹൃദ പാതയിൽ,
സ്നേഹത്തിൻ കേദാരമായി
നമുക്ക് അണി ചേരാം.
എന്തേ പുനർ ചിന്തയ്ക്ക്
ഇനിയും സമയമായില്ലേ?
ഇല്ലെങ്കിൽ പിന്നെ എപ്പോൾ?