നേതൃത്വം ഏൽപ്പിച്ചു കൊടുക്കൽ
അബു മൂസാ (റ )യിൽ നിന്ന്: ഞാനും എന്റെ പിതൃവ്യ പുത്രന്മാരിൽ പെട്ട 2 ആളുകളും കൂടി ഒരവസരത്തിൽ നബി(സ )യുടെ അടുക്കൽ ചെന്നു. എന്നിട്ട് ഒരാൾ പറഞ്ഞു. "അല്ലാഹുവിന്റെ പ്രവാചകരേ! അല്ലാഹു അങ്ങയെ ഭരമേൽപ്പിച്ചിട്ടു ള്ള കാര്യങ്ങളിൽ ചിലതിൽ ഞങ്ങൾക്ക് നേതൃത്വം നല്കിയാലും അപ്രകാരം മറ്റേയാളും പറഞ്ഞു: അല്ലാഹുവാണെ,ആവശ്യപ്പെട്ടു വരുന്നവരെയോ,ആർത്തിയുള്ള വരെയോ ഇക്കാര്യം( ഭരണം )നാം ചുമതലപ്പെടുത്തുകയില്ല". (ബുഖാരി, മുസ്ലിം )
ഇന്നത്തെ ലോകം അധികാര മോഹികളുടെതാണ്. അധികാരമോഹികൾ അല്ലാത്തവരിൽ നിന്ന്,അതെ, സേവന മോഹികളായ ആളുകളിലേക്ക് അധികാരം കൈമാറപ്പെടട്ടെ എന്നാശിച്ചു പോവുകയാണ് .അതാണ് ഈ പ്രവാചക വചനം നമ്മെ പഠിപ്പിക്കുന്നത്, ജമാഅത്തു സ്വഹീഹി ൽ ഇസ്ലാമിൽ പുലരുന്നതും അതുതന്നെ! അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ!