ഹാർദ്ദമായ അഭിനന്ദനങ്ങൾ!
പരമകാരുണികനും കരുണാനിധിയുമായ
അല്ലാഹുവിന്റെ നാമത്തിൽ ആരംഭിക്കട്ടെ...
ഇസ്ലാം ഒരു സജീവ മതമാണ്.
അതൊരു ജീവിതരീതിയാണ്.
അതിനെ മാറ്റുന്ന ജീവിത രംഗങ്ങൾ ഒന്നുംതന്നെയില്ല.
ഉണരുന്നതു മുതൽ നിദ്രയിലേക്ക് പോകുന്നത് വരെ
നാം പറയുന്നതും ചെയ്യുന്നതും ആയ എല്ലാ കാര്യങ്ങളും
ഇസ്ലാമിന് അനുയോജ്യമായ നിലയിലായിരിക്കണം.
പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ
സല്ലല്ലാഹു അലൈഹിവസല്ലമയുടെ
യഥാർത്ഥ ശിഷ്യൻമാർ
ആയിരിക്കണം നാമോരോരുത്തരും.
നമ്മെ ഉണർത്തുവാൻ,
ഓരോ നൂറ്റാണ്ടിലും
അല്ലാഹുതആല
തന്റെ പക്കൽ നിന്നുള്ള പ്രതിനിധിയെ
ലോകത്ത് നിയോഗിക്കുമെന്ന് പഠിപ്പിച്ചത്
പ്രവാചക പ്രഭു (സ).
പ്രസ്തുത വചനത്തെ അന്വർത്ഥമാക്കിക്കൊണ്ട്
ഹിജ്റ പതിനഞ്ചാം നൂറ്റാണ്ടിൽ,
മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ
പ്രതിനിധി ആഗതനായിരിക്കുന്നു.
അമീറുൽ മുഉമിനീൻ ആയി വന്നിരിക്കുന്നു,
ഖലീഫാതുല്ലാഹ് ആയി വന്നിരിക്കുന്നു,
മഹ് ദിയായി വന്നിരിക്കുന്നു,
ഇമാമു സ്സമാനായി വന്നിരിക്കുന്നു....
നിങ്ങൾ വിശുദ്ധ ഖുർആനിലേക്ക് നോക്കുന്നില്ലേ?
വിശുദ്ധ സുന്നത്തിലേക്ക് നോക്കുന്നില്ലേ?
വിശുദ്ധ പ്രവാചകവചനങ്ങളിലേക്ക് നോക്കുന്നില്ലേ?
സലഫ് സ്വാലിഹീങ്ങളുടെ അധ്യാപനങ്ങളി ലേക്ക് നോക്കുന്നില്ലേ?
ഇതാ!
ഇമാമുസ്സമാനായി
ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീം (അ),
ഹദ്റത് മുഹമ്മദ് മുസ്തഫ സല്ലല്ലാഹു അലൈഹിവസല്ലമയുടെ പ്രതിനിധിയായി എത്തിയിരിക്കുന്നു.
അദ്ദേഹത്തെ തിരിച്ചറിയുവാൻ കഴിഞ്ഞ,
അദ്ദേഹത്തിന്റെ ശിഷ്യരായ നമ്മെ,
ഇതാ ചില ഉത്തരവാദിത്വങ്ങൾ ഏൽപ്പിച്ചിരിക്കുന്നു.
സൃഷ്ടാവായ അല്ലാഹുവിൽ നിന്നു ലഭിച്ച
വെളിപാടുകളുടെ അടിസ്ഥാനത്തിൽ!
മുട്ടു കാലുകളിലൂടെ ഇഴഞ്ഞ്,
മഞ്ഞ്മലകൾ തണ്ടി ആയാലും
അദ്ദേഹത്തിൽ ബൈഅത്തു ചെയ്യുക,
എന്ന് പഠിപ്പിച്ച പ്രവാചക വചനത്തെ വിസ്മരിച്ചു പോയ,
മാനവ സഹോദരങ്ങളിലേക്ക്
ഈ സന്ദേശം എത്തിക്കുവാനുള്ള
ഉത്തരവാദിത്വം ആണ് നമ്മെ ഏല്പിച്ചിരിക്കുന്നത്.
അതിനായി നാം നബികരീം (സ )യുടെ
സഹാബാക്കളായി പുനർജനിക്കേണ്ടി യിരിക്കുന്നു.
അതിനായി നമുക്ക്
നമ്മുടെ ഹൃദയ കവാടങ്ങൾ
മാനവ കുലത്തിന് മുമ്പാകെ തുറന്നു വയ്ക്കാം!
ത്യാഗ ത്തിന്റെ, സഹനതയുടെ,
സ്നേഹത്തിന്റെ, ഐക്യത്തിന്റെ,
സാഹോദര്യത്തിന്റെ,
സഹോദരന്റെ തെറ്റുകൾക്ക് മാപ്പ് കൊടുക്കുന്ന
പ്രവാചകചര്യ യിലേക്ക് നമുക്ക്,
നമ്മുടെ ഇമാമിനോടൊപ്പം മടങ്ങി പോകാം,
" ഒരു നവലോക ആത്മീയ സൃഷ്ടിക്കായി
നമുക്ക് ഉണർന്നു എഴുന്നേൽക്കാം!"
ഒരു അപശബ്ദവും
നമ്മുടെ നാവിൽനിന്ന്
ഉണ്ടാകാതിരിക്കാൻ
നമുക്ക് ഓരോരുത്തർക്കും
ആത്മാർത്ഥമായി പരിശ്രമിക്കാം.
നാം ഒരുമിച്ച്ഒറ്റക്കെട്ടായി
മാനവകുല നന്മയ്ക്കായി,
കരുണാ മൂർത്തിയായ അല്ലാഹുവിന്റെയും
അവന്റെ പ്രതിനിധിയായ ഖലീഫതുല്ലാഹ് യുടെയും
മാർഗ്ഗ നിർദ്ദേശങ്ങൾക്ക് അനുസൃതമായി
നാം മുന്നേറുന്നു!
ഇൻശാ അല്ലാഹു തആല.
അല്ലാഹു തആലയും,അവന്റെ ദൂതനും
സ്ഥാനമാനങ്ങൾ നൽകി ആദരിച്ച
എല്ലാ സഹോദരങ്ങൾക്കും
എന്റെ വിനീതമായ,
ഹാർദ്ദമായ അഭിനന്ദനങ്ങൾ!
ഇന്നു മുതൽ തന്നെ നിങ്ങൾ
നിങ്ങളുടെ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുക.
വിജയാശംസകൾ ഒരിക്കൽക്കൂടി!
നിങ്ങളുടെ അതിവിനീത സഹോദരൻ,
R.ജമാലുദ്ദീൻ റാവുത്തർ
നാഷണൽ അമീർ,
കേരള സംസ്ഥാനം, ഇന്ത്യ.
മാത്ര,
15/09/2021