മാനവ സേവാസംഘം(w.2)
വെഞ്ചേമ്പ് / 6.12. 2021
RRFMC Trust ന്റെ മാനവ സേവാ സംഘം പ്രവർത്തകർ വെഞ്ചേമ്പ് ഗവൺമെന്റ് എൽ പി എസ് ലെ വിദ്യാർത്ഥികൾക്ക് ബുക്കുകളും പേനകളും മിഠായികളും വിതരണം ചെയ്യുകയുണ്ടായി.
ഇതോടനുബന്ധിച്ചു നടന്ന യോഗത്തിൽ സ്കൂൾ ഹെഡ്മിസ്ട്രസും സ്റ്റാഫും പിടിഎ പ്രസിഡൻടും ട്രസ്റ്റ് ഭാരവാഹികൾക്കൊപ്പം സഹകരിക്കുകയുണ്ടായി.
മാനവ സേവനം വാക്കുകളിലൂടെയല്ല പ്രവർത്തിയിലൂടെയാണ് കാ ണിക്കേണ്ടത് എന്ന സന്ദേശം സമൂഹത്തെ ഓർമ്മപ്പെടുത്തുന്നതായി യോഗം വിലയിരുത്തി.
ട്രസ്റ്റ് പ്രതിനിധികളായ ജമാലുദ്ദീൻ റാവുത്തർ സാഹിബ്, സുൽഫിക്കർ അലി സാഹിബ്, സാദിഖലി സാഹിബ് തുടങ്ങിയവർ ട്രസ്റ്റിനെ പ്രതിനിധീകരിച്ചു.