പാഠം (33) ഹജ്ജ്നോട് വിട പറയുന്നു!
മിനായിൽ ഒന്നുരണ്ട് ദിവസങ്ങൾ കൂടി കഴിഞ്ഞശേഷം തീർത്ഥാടകർ ദുൽഹജ്ജ് 12ന് അല്ലെങ്കിൽ 13ന് മക്കയിലേക്കു വീണ്ടും മടങ്ങിവരുന്നു. തുടർന്ന് കഉബയിൽ വിടവാങ്ങൽ ത്വവാഫ് നടത്തുന്നു. അതോടെ ഹജ്ജിന്റെ പരിസമാപ്തിയായി.
ഹജ്ജ് കർമ്മം നിശ്ചയിക്കപ്പെട്ട തീയതികളിൽ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഉംറ:അഥവാ ചെറിയ ഹജ്ജ് വർഷത്തിൽ എപ്പോൾ വേണമെങ്കിലും നിർവ്വഹിക്കാവുന്നതാണ്. ഇതും ഇഹ്റാം അവസ്ഥയിൽ മാത്രമേ നടത്തുവാൻ പാടുള്ളൂ. ഇതിൽ ഇഹ് റാം, കഅ്ബാ തവാഫ്, സഫാ മർവാ കുന്നുകൾക്കിടയിലുള്ള സഉയ്, ഇവ ഉൾപ്പെട്ടതാകുന്നു.
(ഇൻശാ അല്ലാഹ്തുടരും)