കവിത: "മഹിളാ രത്നം"

 

തികഞ്ഞ ലാളിത്യത്തോടെ, 

തികഞ്ഞ വിനയത്തോടെ,

ദൈവികേച്ഛയ്ക്കു 

വഴിപ്പെടുന്നവൾ    
സത്യവിശ്വാസിനി 

സ്നേഹമയി 

കരുണയുടെ കണ്ണികൾ 

വിളക്കി ചേർക്കുന്നവൾ  


ദിവ്യാനുഗ്രഹത്തിന്റെ 

ശാശ്വത കിരണങ്ങൾ 

തന്നിൽ 

പ്രതിഫലിപ്പിക്കുന്നവൾ 


    


ഏതു കാര്യത്തിലും 

ദൈവത്തെ മുൻ നിർത്തുന്നവൾ  

ചുറ്റുവട്ടത്തെ 

വിദ്ദ്വേഷ ഭാഷണത്തെ 

അവഗണിക്കുന്നവൾ   


എല്ലാ നല്ല കാര്യങ്ങളിലും 

മുൻപേ പറക്കുന്നവൾ    


ശുദ്ധവും അനുഗ്രഹീതവുമായ സുഗന്ധം

 ആകാശത്തോളം പരത്തുന്ന 

നിർമലമായൊരു പുവുപോലെ 

ഹൃദ്യയാണവൾ   


അവൾ -

ഇന്നലെയുടെയും 

ഇന്നിന്റെയും 

നാളെയുടെയും 

സ്ത്രീ:  

തീർച്ചയായും 

ജീവിതത്തിന്റെ സൗഭാഗ്യം. 


മഹോന്നതനായ  ദൈവത്തിനു മാത്രം 

'സുജുദു' ചെയ്യുന്നവൾ  

എല്ലാം അവനുമാത്രം 

സമർപ്പിച്ചവൾ 

അവന്റെ തൃപ്തിക്കായി 

ജീവിതം ക്രമപ്പെടുത്തുന്നവൾ 


ഇന്നിന്റെ 

മഹിളാരത്നമല്ലാതെ

 മറ്റാരായിരിക്കും അവൾ? 

****************************


----ഹസറത് ആലിയ നസ്രിൻ  

[29 സെപ്റ്റംബർ 2003].  


ആലമുൽ എക്വീൻ, 

ഫെബ്രുവരി 2023, പേജ് 23.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ALAM AL YAQEEN : അചഞ്ചലമായ വിശ്വാസലോകം!

പുറപ്പെടാം : (ഭാഗം ഒന്ന്)