ALAM AL YAQEEN അചഞ്ചലമായ വിശ്വാസലോകം അവതാരിക: ഹുസൂർ

 ഭാഗം 03

 എന്റെ പ്രിയപ്പെട്ട ആത്മീയ പുത്രിമാരെ

 അസ്സലാമു അലൈക്കും വറഹ്മതുല്ലാഹി വബറകാതുഹു.

 നിങ്ങളുടെ ഈ വാർത്ത പത്രികയ്ക്കായി അൽപ്പം ചില വാക്കുകൾ കുറിക്കുന്നതിൽ എനിക്ക് അനൽപമായ ചാരിതാർത്ഥ്യം ഉണ്ട്.വിശ്വാസത്തിന്റെ ചിറകുകൾ നിങ്ങൾക്ക് നൽകുവാനായി ഞാൻ അല്ലാഹു (ത)യോട് പ്രാർത്ഥിക്കുന്നു. അങ്ങനെ നിങ്ങൾ പരമാവധി ജനങ്ങളിലേക്ക് ഈ സന്ദേശവുമായി പറന്നെത്തുവാൻ! അങ്ങനെ അല്ലാഹുവിന്റെ സന്ദേശം അവരിലേക്ക് എത്തട്ടെ. അതെ ഇസ്ലാമിന്റെ സന്ദേശം! ഇസ്ലാമിന്റെ യഥാർത്ഥ സന്ദേശം!

 നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം അതായത് അല്ലാഹുവിന്റെ പാത എന്ന് പറയുന്നത് നിറയെ മുള്ളുകളാണ്.ആ മുള്ളുകളെ കണക്കിൽ എടുക്കാതെ ദൈവവഴിയിൽ മുന്നോട്ടുപോകുന്നവരാണ്, അതെ!അവർക്കാണ് വിജയം ഒരുക്കി വെച്ചിരിക്കുന്നത്ഈ, ലോകത്തും! നാളെ പരലോകത്തും!

 നിങ്ങൾ നിങ്ങളുടേതായ പങ്ക് ദൈവവഴിയിൽ നിർവഹിക്കുവാൻ നിങ്ങളെ ഓരോരുത്തരെയും അവൻ പ്രാപ്തമാക്കട്ടെ.നിഷ്കളങ്കതയോടെ അർപ്പണബോധത്തോടെ അവന്റെ വഴിയിൽ ഏറ്റവും നല്ല നിലയിൽ പ്രവർത്തിക്കുവാൻ അവൻ നിങ്ങളെ സഹായിക്കട്ടെ.

 തമിഴ്നാട് സിറാജ് മാക്കിൻ ജവാഹറ ത്തുൽ കമാലും ലോകമെങ്ങുമുള്ള മറ്റ് വനിതാ അംഗങ്ങളും മറ്റുള്ളവർക്ക് പിന്തുടരാൻ പറ്റുന്ന ഉത്തമ മാതൃകകൾ ആയിരിക്കണം! ആയതിനാൽ എല്ലാ സ്ത്രീകളും പെൺകുട്ടികളും അവരുടെ സ്വഭാവവും തദനുസരണമായി രൂപപ്പെടുത്തേണ്ടത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. അങ്ങനെ അല്ലാഹു തആല നിങ്ങളെ സംബന്ധിച്ച് സംപ്രീതനാകണം. നിങ്ങളെല്ലാവരും ദൈവവഴിയിൽ ഉറച്ചു നിൽക്കണം. ഈ നൂറ്റാണ്ടിലെ ഇസ്ലാമിന്റെ വിജയത്തിനായി!

 നിങ്ങളെ എല്ലാവരെയും അല്ലാഹ്ത ആല അനുഗ്രഹിക്കട്ടെ. ആമീൻ

 വസ്സലാമു അലൈക്കും   വറഹ്മത്തുല്ലാഹി വബറകാത്ത് ഹു 

 മുനീർ അഹ് മദ്അസിം

 ഹസ്രത്ത് മുഹ് യിദ്ദീൻ അൽ   ഖലീഫത്തുല്ലാഹ്

 ജമാഅത്തു സ്സഹീഹിൽ ഇസ്ലാം

19/02/2023


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)