സ്വാതന്ത്ര്യദിന ചിന്തകൾ





 എനിക്ക് എല്ലാ ദിവസവും 

സ്വാതന്ത്ര്യം വേണം. എന്തിന്?


പ്രപഞ്ചത്തെ അഖിലത്തേയും 

സൃഷ്ടിച്ച് സംരക്ഷിക്കുന്ന 

ദൈവത്തെ വണങ്ങുവാൻ 

എനിക്കു സ്വാതന്ത്ര്യം വേണം.


മുഴുവൻ  മനുഷ്യരെയും 

സൃഷ്ടിച്ച് സംരക്ഷിക്കുന്ന 

ഒടുവിൽ മരിപ്പിക്കുന്ന 

ജനങ്ങളുടെ രക്ഷിതാവിനെ 

വണങ്ങുവാൻ

 എനിക്ക് സ്വാതന്ത്ര്യം വേണം 


ആരാധനക്കർഹൻ 

ദൈവമല്ലാതെ മറ്റാരും ഇല്ല

എന്ന് പ്രഖ്യാപിക്കുവാനു ള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം.


സകല മനുഷ്യരെയും 

സ്നേഹിക്കുവാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം


സകലമനുഷ്യർക്കും 

സേവനം ചെയ്യുവാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം 


പുകവലിക്കുന്നത് 

ആരോഗ്യത്തിന് ഹാനികരമാണ് 

എന്ന് ഉപദേശിക്കുവാനുള്ള സ്വാതന്ത്ര്യം  

എനിക്ക് വേണം 


മദ്യം കഴിക്കുന്നത് 

സ്വയം നശിക്കൽ ആണ് 

എന്ന് പറയാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം 


മതങ്ങളുടെ പേരിൽ 

ജനങ്ങൾ ചേരിതിരിയരുത് 

എന്ന് പറയാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം


എന്തിന്റെ പേരിലായാലും 

യുദ്ധം അരുത് 

എന്ന് പറയാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം 


ദൈവത്തിന്റെ മാത്രം 

അടിമയായിരിക്കുവാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം 


ഒരു മനുഷ്യന്റെയും 

അടിമയാകാതിരിക്കുവാനുള്ള സ്വാതന്ത്ര്യം 

എനിക്ക് വേണം! 


 ഈ സ്വാതന്ത്ര്യത്തിലേക്ക് 

ഞാൻ ഏകനായി നടക്കുന്നു! 

നിങ്ങളോ?

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)