ലോകശാന്തി



"മനുഷ്യരേ! 

നിങ്ങളെ 

ഒരേ ഒരു ആത്മാവിൽനിന്ന് 

സൃഷ്ടിക്കുകയും 

അതിൽ നിന്ന്

 അതിന്റെ ഇണയെയും 

സൃഷ്ടിക്കുകയും

 അവ രണ്ടിൽ നിന്നുമായി 

നിരവധി പുരുഷന്മാരെയും സ്ത്രീകളെയും 

ലോകത്ത് വ്യാപിപ്പിക്കുകയും ചെയ്ത 

നിങ്ങളുടെ 

രക്ഷിതാവിനെ സൂക്ഷിക്കുക." (4:2)



 "ഒരേയൊരു ആത്മാവിൽനിന്ന് 

നിങ്ങളെ എഴുന്നേൽപ്പിച്ചവൻ 

അവൻ തന്നെയാണ് . 

എന്നിട്ട് 

ഒരു താൽക്കാലിക വാസസ്ഥലവും 

ഒരു ദീർഘകാല വാസസ്ഥലവും 

അവൻ നിശ്ചയിച്ചിരിക്കുന്നു." (6:99) 


"ഒരേയൊരു ആത്മാവിൽനിന്ന് 

നിങ്ങളെ സൃഷ്ടിച്ചവനത്രെ അവൻ. 

അവൻ അതിൽ നിന്ന് 

അവന്റെ ഇണയെയും സൃഷ്ടിച്ചു.

 അവൻ അവളോടൊപ്പം 

ആശ്വാസം കൊള്ളുന്നതിനു വേണ്ടി". (7:190)


 "നിങ്ങൾ എല്ലാവരെയും 

സൃഷ്ടിക്കുന്നതും  

പുനരുദ്ധാനംചെയ്യുന്നതും 

ഒരൊറ്റ ആത്മാവിനെ 

(സൃഷ്ടിക്കുന്നതും 

പുനരുദ്ധാനംചെയ്യുന്നതും) 

പോലെ മാത്രമാണ്. "  (31:29) 


ഹേ! മാനവകുലമേ! 

നിങ്ങളിൽ കുടികൊള്ളുന്നത്

 ഒരേ ഒരു ആത്മാവാണ്, 

അപ്പോൾ നിങ്ങളെല്ലാം ഒന്നല്ലേ, 

ഇത് തിരിച്ചറിയാതെ യുള്ള 

ഈ പോരാട്ടം എന്തിനാണ്? 


ആയുധങ്ങളെല്ലാം

 താഴെ വെക്കൂ, 

സ്നേഹമാകുന്ന 

വജ്രായുധം കയ്യിലെടുക്കൂ, 

ലോകത്ത് ശാന്തി പുലരട്ടെ, 


അമ്മമാർ സന്തോഷിക്കട്ടെ, 

അച്ഛന്മാർ സന്തോഷിക്കട്ടെ,

 സഹോദരീ സഹോദരന്മാർ സന്തോഷിക്കട്ടെ , 

പിഞ്ചുമക്കൾ സന്തോഷിക്കട്ടെ, 

ഓം! ശാന്തി! ശാന്തി! ശാന്തി!!!

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

റമദാൻ 1,1445

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം ( ഭാഗം 11)