ബിസ്മില്ലാഹ്

 


ദൈവനാമത്തിൽ 

കാര്യങ്ങൾ 

ആരംഭിക്കേണ്ടതിന്റെ 

ആവശ്യകതയെക്കുറിച്ച്

 പ്രവാചക പ്രഭു മുഹമ്മദ് മുസ്തഫ(സ )

നമുക്ക് വളരെയധികംഉപദേശങ്ങൾ  നൽകിയിട്ടുണ്ട്.


 നീ ദൈവനാമത്തെ ഉച്ചരിച്ചുകൊണ്ട് 

അഥവാ ബിസ്മില്ല എന്ന് പറഞ്ഞുകൊണ്ട് 

വ ലതുകൈകൊണ്ട്

 നിന്നോട് അടുത്ത ഭാഗത്തുനിന്നും 

ഭക്ഷിക്കുക.


വല്ലവരും 

ഭക്ഷിക്കുന്നു എങ്കിൽ  

അല്ലാഹുവിന്റെ നാമം 

അവൻ ഉച്ച രിക്കട്ടെ.

പ്രാരംഭത്തിൽ 

അല്ലാഹുവിന്റെ പേര്  

അവൻ പറയുവാൻ മറന്നു പോയെങ്കിൽ 

ആദ്യത്തിലും അന്ത്യത്തിലും 

ഞാൻ അല്ലാഹുവിന്റെ പേര് 

പറഞ്ഞുകൊണ്ടാണ് ഭക്ഷിക്കുന്നത് 

എന്ന് അവൻ പറഞ്ഞുകൊള്ളട്ടെ. 

(ബിസ്മില്ലായുടെ അനുഗ്രഹം 

ആദ്യം മുതൽ അവസാനംവരെ 

അവനു ലഭിക്കട്ടെ എന്ന് സാരം).


 ഒരാൾ 

തന്റെ ഭവനത്തിൽ പ്രവേശിക്കുമ്പോഴും 

ആഹാരം കഴിക്കുമ്പോഴും 

ബിസ്മില്ലാഹ്ചൊല്ലുന്ന പക്ഷം

 തന്റെ അനുയായികളോട് 

പിശാച് പറയും. 

നിങ്ങൾക്കിവിടെ 

അന്തിയുറങ്ങാനുള്ള സൗകര്യവും  ഭക്ഷണവും 

ലഭിക്കുകയില്ല.  


ഒരുവൻ തന്റെ ഭവനത്തിൽ 

ബിസ്മില്ലാഹ് ചൊല്ലാതെ യാണ് 

പ്രവേശിച്ചതെങ്കിൽ,

പിശാച് പറയും 

നിങ്ങൾക്കിവിടെ അന്തിയുറങ്ങാൻ കഴിയുന്നതാണ്. 

ബിസ്മില്ലാ ചൊല്ലാതെയാണ് 

അവൻ ആഹാരം കഴിച്ചതെങ്കിൽ 

പിശാച് പ റയും 

നിങ്ങൾക്കിവിടെ 

അന്തിയുറങ്ങുവാനുള്ള 

സൗകര്യവും ഭക്ഷണവും ലഭിച്ചുകഴിഞ്ഞു.

 ബിസ്മില്ലാ കൂടാതെയുള്ള 

മനുഷ്യന്റെ എല്ലാ പ്രവർത്തനങ്ങളിലും 

പിശാച് പ ങ്കെടുക്കുന്നതാണ് എന്നു സാരം!


 ഹേ!മാനവ സഹോദരങ്ങളെ!

ഇത് നിങ്ങൾക്ക് വേണ്ടിയുള്ളതാണ്.


 ദൈവസ്മരണ കൂടാതെയുള്ള 

നിങ്ങളുടെ സകല പ്രവർത്തനങ്ങളും 

പിശാചിനോടൊപ്പമായിരിക്കും. 

അതൊക്കെ ആത്യന്തികമായി 

പരാജയത്തിൽ കലാശിക്കുകയും

 ചെയ്യുന്നതാണ് .


ജാഗ്രത പുലർത്തു ന്നില്ലേ?

ദൈവസ്മരണ  നിലനിർത്താൻ 

മാനവൻ ശ്രമിക്കട്ടെ!

 പിശാചിനെ 

നമുക്ക് 

ദൃശ്യം അല്ലാത്തത് പോലെ, 

കൊറോണയും

 നമുക്ക് ദൃശ്യം അല്ലല്ലോ. 


ദൃശ്യം അല്ലാത്തതിനെ 

നമുക്ക് കീഴ്പ്പെടുത്തുവാൻ 

ദൈവസ്മരണ  അനിവാര്യമാണ് 

എന്ന പാഠം 

മാനവകുലം  തിരിച്ചറിഞ്ഞെങ്കിൽ 

എന്ന് ആശിച്ചുപോകുന്നു!!! 

അവിടെയാണ് 

ഈ പ്രവാചക വചനങ്ങളുടെ പ്രസക്തിയും!  

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)