ഹൃദയത്തിൽ വളരുന്ന പാപങ്ങൾ
തലയ്ക്കു താഴെ ,
മനുഷ്യഹൃദയത്തിൽ
അനേകം മൃഗങ്ങൾ
സ്ഥാനം പിടിച്ചിരിക്കുന്നു:
അവ
വിവിധ തരം പാപങ്ങൾ
തന്നെയാണ് .
ഹൃദയമാണ്
നമ്മുടെ പാപങ്ങളെ
പോറ്റിവളർത്തുന്ന പ്രധാനകേന്ദ്രം.
അല്ലാഹു
അവന്റെ പ്രവാചകന്മാരിലൂടെ
നമ്മോട് പറയുന്നു:
"ഒരാൾക്കും
മനുഷ്യ ഹൃദയത്തെ
എന്താണെന്ന്
മനസ്സിലാക്കുവാൻ കഴിയുകയില്ല."
ഹൃദയം പോലെ
ഇത്രയും വലിയ
ചതി നടത്തുന്ന
മറ്റൊന്നും തന്നെയില്ല.
ഇതിനെ
ചികിത്സിച്ചു ഭേദമാക്കൽ
വളരെ ദുഷ്കരമായ കാര്യമാണ്.
നിങ്ങൾ അറിയുക!
നിങ്ങൾ അറിയുക!
എന്റെ എല്ലാ അനുചര ന്മാരും,
എന്റെ എല്ലാ സഹോദരീ സഹോദരന്മാരും അറിയണം:
അകത്തുനിന്നും,
ഒരു വ്യക്തിയുടെ ഹൃദയത്തിൽ നിന്നും,
മോശ പ്രവർത്തികൾ
ചെയ്യുന്നതിനുള്ള
മ്ലേച്ച ആശയങ്ങൾ ഉണ്ടാകുന്നതാണ്.
ഉദാഹരണമായി
മോഷ്ടിക്കുക, കൊല ചെയ്യുക,
ലഹരിമരുന്നു ഉപയോഗിക്കുക,
ധനവാൻ ആകുന്നതിന്
ലഹരി മരുന്ന് വിൽപ്പന നടത്തുക,
വ്യഭിചരിക്കുക,
അത്യാഗ്രഹം ഉണ്ടാക്കുക,
ചതിപ്രയോഗം നടത്തുക,
അപമര്യാദയായി പെരുമാറുക,
അസൂയ പെടുക,
അഹംഭാവം കാണിക്കുക,
മറ്റുള്ളവരെ ദുഷിക്കുന്നതിൽ മുഴുകുക,
അങ്ങനെ എല്ലാത്തരം മോശപ്രവർത്തികളും ചെയ്യിക്കുക,
എല്ലാത്തരം തിന്മയായ കാര്യങ്ങളും ചെയ്യിക്കുക.
ഈ പറയപ്പെട്ട
കുറ്റകരമായ
എല്ലാ കാര്യങ്ങളും വരുന്നത്
അവന്റെ ഉള്ളിൽ നിന്നും ആകുന്നു.
അവ അവനെ,
അങ്ങനെ അശുദ്ധനാക്കുന്നു.
(ഹദ്റത്ത് ഖലീഫത്തുല്ലാഹ് മുനീർ അഹ്മദ് അസീം (a)----13 ഓഗസ്റ്റ് 2021 ജുമുഅഃ ഖുതുബയിൽ നിന്ന്).