'ക്ഷമ' കൈക്കൊള്ളുക
സത്യവിശ്വാസികളെ,
നിങ്ങൾ
ക്ഷമ കൈക്കൊള്ളുക.
നിങ്ങൾ
ക്ഷമ കൈക്കൊള്ളുന്നതിൽ
മറ്റുള്ളവരെ ജയിക്കുക. (3:201)
അല്പമൊക്കെ
ഭയം,
വിശപ്പ്,
ധനനഷ്ടം,
ജീവനഷ്ടം,
ഫലനഷ്ടം,
എന്നിവയിലൂടെ നിശ്ചയമായും
നാം നിങ്ങളെ പരീക്ഷിക്കുന്നതാണ്.
ക്ഷമാശീലർക്ക്
നീ
സുവാർത്ത അറിയിക്കുക. (2:156)
സുഹൈബ് (റ)ൽ നിന്ന്-
നബി (സ) പറഞ്ഞു:
സത്യവിശ്വാസിയുടെ നില അത്ഭുതം തന്നെ.
എല്ലാം അവനു ഗുണകരമാണ്.
ഈ പ്രത്യേകത
സത്യവിശ്വാസിക്കല്ലാതെ മറ്റാർക്കുമില്ല:
അവൻ സന്തുഷ്ടനാകുമ്പോൾ
നന്ദി പ്രകടിപ്പിക്കുകയും,
ദുഖിതനാകുമ്പോൾ
ക്ഷമ കൈ കൊള്ളുകയും ചെയ്യുന്നു.
അപ്പോൾ അത് (സുഖ-ദുഃഖം)
അവന് ഗുണകരമായി തീരുന്നു. (മുസ്ലിം )
ദൈവ വിശ്വാസി,
ദൈവത്തെ
തന്റെ കൂടെ നിർത്തുവാൻ,
ക്ഷമ എന്ന ആയുധം അണിയട്ടെ!