ഇഖ്‌ലാസ് : നിഷ്കളങ്കത
നാം ചെയ്യുന്ന കാര്യങ്ങളുടെ
ആത്മാർത്ഥതയ്ക്കാണ്
ഇഖ്‌ലാസ് എന്ന് പറയുന്നത്.
അല്ലാഹുവിന്റെ
വിധിവിലക്കുകൾക്കനുസൃതമായി
നാം ചെയ്യുന്ന ഓരോ പ്രവർത്തിയും
ആത്മാർത്ഥതയോടെ ആയിരിക്കണം ചെയ്യേണ്ടത്.
അല്ലാഹു കല്പിക്കുന്ന
ഏതൊരു വാക്കും ഏതൊരു കർമ്മവും
അപ്രകാരം നിഷ്കളങ്കതയിൽ
അധിഷ്ഠിതമായിരിക്കണം.
വിശുദ്ധ ഖുർആനിൽ
അല്ലാഹു (ത) പറയുന്നു:
"നമസ്കാരം നിലനിർത്തുക,
നിർബന്ധ ദാനം കൊടുക്കുക,
നിഷ്കളങ്കമായി അല്ലാഹുവിനെ ആരാധിക്കുക.
ഇതാണ് അവന്റെ ഋജുവായ മാർഗ്ഗം.
ഇതാണ് അവർ കൽപിക്കപ്പെട്ടിരിക്കുന്നത്.---- (98:06)
അല്ലാഹു പറയുന്നു:
"നിശ്ചയമായും
ആ ബലിമൃഗത്തിന്റെ
രക്തവും മാംസവും
അല്ലാഹുവിലേക്ക് എത്തുന്നില്ല,
പക്ഷേ (ആ ബലിയിൽ)
നിങ്ങളിൽ നിന്നുള്ള
തഖ്വവാ അഥവാ ഉദ്ദേശശുദ്ധി
അവനിലേക്ക് എത്തുന്നു"---(22:38)
അല്ലാഹു വീണ്ടും പറയുന്നു:
"നീ പറയുക:
നിങ്ങളുടെ ഹൃദയാന്തർ ഭാഗത്തു
ഒളിഞ്ഞിരിക്കുന്നത്
നിങ്ങൾ അത് തുറന്നു പറഞ്ഞാലും ശരി
ഇല്ലെങ്കിലും ശരി
അവനത് അറിയും".... (3:30)
ദൈവപ്രീതിക്കായി മാത്രം
നാം പ്രവർത്തിക്കുക.
അവിടെയാണ്
നിഷ്കളങ്കത കുടികൊള്ളുന്നത്.