മാധവനും മാനവനും

   "നീ (തനിയെ നമസ്കാരത്തിനായി) നിൽക്കുമ്പോൾ നിന്നെ കാണുന്നവനാണു അവൻ. സാഷ്ടാംഗം പ്രണമിക്കുന്നവരുടെ ഇടയിലുള്ള നിന്റെ ചലനങ്ങളെയും(അവൻ കാണുന്നു)"(26:219,220) "കിഴക്കും പടിഞ്ഞാറും അല്ലാഹുവിന്റെതാകുന്നു.നിങ്ങൾ എവിടെ തിരിഞ്ഞാലും അവിടെ അല്ലാഹുവിന്റെ മുഖമുണ്ട്" (2:116 ) "നിങ്ങൾ എവിടെയാണെങ്കിലും അവൻ നിങ്ങളുടെ കൂടെയുണ്ട് "(57:05)" ഭൂമിയിലോ ആകാശങ്ങളി ലോ ഉള്ള യാതൊന്നും അല്ലാഹുവിൽ നിന്ന് ഗോപ്യം ആകുന്നില്ല തന്നെ " (3:6)

    ദൈവവും മനുഷ്യനും തമ്മിൽ വളരെയധികം ബന്ധിതമായി നിൽക്കുന്നു.മാനവന്റെ ബാഹ്യ കണ്ണുകളാൽ സൂക്ഷ്മജ്ഞനായ ദൈവത്തെ കാണുവാൻ കഴിയുന്നില്ല. മനുഷ്യൻ ചെയ്യുന്നഎല്ലാ പ്രവർത്തനങ്ങളും  ദൈവം സദാ വീക്ഷിച്ചു കൊണ്ടിരിക്കുന്നു എന്ന പരമ സത്യത്തിലേക്കാണ്ഈ വിശുദ്ധ വചനങ്ങൾ നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത്. ഇത്തരം അറിവ് നമുക്ക്  ലഭ്യമായി കഴിഞ്ഞാൽ, മാനവന്റെ എല്ലാ പ്രവർത്തനങ്ങളും മാധവന്റെ ഇഷ്ടപ്രകാരം ആയിരിക്കുന്നതാണ്. ഈ ആത്മീയ കണ്ണ് അടഞ്ഞിരിക്കുന്നത് കൊണ്ടാണ് ഭൂമിയിൽ ഈ കുഴപ്പങ്ങളെല്ലാം ഉണ്ടാകുന്നത്. ഈ വാതായനങ്ങൾ ആധുനികലോകം അടച്ചിട്ടിരിക്കുകയാണ്. ഈ വാതായനങ്ങൾ നാം തുറക്കാത്തിട ത്തോളം കാലം മനുഷ്യനും അവന്റെ ഭാവിതലമുറയും നാശഗർത്തത്തിൽ തന്നെയായിരിക്കും.

 ദൈവ സവിധത്തിൽ നിന്നുള്ള ആത്മാവ് മനുഷ്യനിൽ കുടികൊള്ളുന്നതുകൊണ്ട് അവന്റെ ശരീരം ഒരു ശ്രീകോവിലാണ്.  അതെ  പ്പോഴും പരിശുദ്ധമായിരിക്കണം. അതിനായി മാനവന്റെ അകക്കണ്ണ് തുറക്കട്ടെ...  സകലതിലും മാനവൻ, മാധവനെ ദർശിക്കട്ടെ!!!മാനവ രക്ഷ ഈ ദർശനത്തിലാണ് കുടികൊള്ളുന്നത്.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പുറപ്പെടാം : (ഭാഗം ഒന്ന്)

Revelation received on19/07/2023/19/07/23നു ലഭിച്ച വെളിപാട്

Pilgrimage to Mecca/ മക്കയിലേക്ക് ഒരു തീർത്ഥാടനം (ഭാഗം 10)