ദൈവസ്മരണ
വിശ്വസിച്ചവരേ,
നിങ്ങളുടെ സമ്പത്തോ സന്താനങ്ങളോ
അല്ലാഹുവിന്റെ സ്മരണയിൽ നിന്ന്
നിങ്ങളുടെ ശ്രദ്ധ തിരിച്ചുവിടാതിരിക്കട്ടെ.
വല്ലവരും അങ്ങനെ ചെയ്യുന്നതായാൽ
അവർ നഷ്ടപ്പെട്ടവർ തന്നെയാണ്.
നിങ്ങളിൽ ഒരാൾക്ക് മരണം വന്നെത്തുകയും
അപ്പോൾ അവൻ,
'എന്റെ നാഥാ അടുത്തൊരു അവധിവരെ
എനിക്ക് നീ ഇളവ് നൽകിയെങ്കിൽ എത്ര നന്നായേനെ!
എങ്കിൽ ഞാൻ
ദാനധർമ്മങ്ങൾ ചെയ്യുകയും
സദ്‌വൃത്തരിൽപെട്ടവനായി തീരുകയും
ചെയ്യുമായിരുന്നുവല്ലോ'
എന്നു പറയുകയും ചെയ്യുന്നതിനുമുമ്പ്
നിങ്ങൾക്ക് നൽകിയിട്ടുള്ള വിഭവങ്ങളിൽ നിന്ന്
നിങ്ങൾ (അല്ലാഹുവിന്റെ മാർഗത്തിൽ) ചെലവഴിക്കുക.
എന്നാൽ, ഏതൊരു ആത്മാവിന്റെയും
അവധി എത്തിക്കഴിഞ്ഞാൽ
അല്ലാഹു അതിനെ പിന്നോട്ട് നിർത്തുകയില്ല.
നിങ്ങൾ പ്രവർത്തിക്കുന്നതിനെ കുറിച്ച്
അല്ലാഹു നല്ലതുപോലെ അറിയുന്നവനാണ് .
-----------------(അൽ -മുനാഫിഖൂൻ, 63:10-12)