നിങ്ങൾ ക്ഷമിക്കുക
മനുഷ്യ ജീവിതത്തിൽ
ധാരാളം പ്രതിസന്ധികളെ
അതിജീവിക്കേണ്ടതായിവരും.
അത്തരം സന്ദർഭങ്ങൾ ഉണ്ടാകുമ്പോൾ
നാം എന്താണ് ചെയ്യുന്നത്?
നാം അക്ഷമരാകും.
കോപം പ്രകടിപ്പിക്കും.
ദേഷ്യത്തിൽ അമരും.
അപ്പോഴേക്കും നാവ് പ്രവർത്തനക്ഷമമാകും.
പിന്നീട് വരുന്നതൊക്കെ പൂരപ്പാട്ടാകും.
ഇതൊക്കെ
നമ്മുടെ നിത്യജീവിതത്തിൽ
നാം ചെയ്യുന്നതാണ്.
മറ്റുള്ളവർ
ചെയ്യുന്ന, പറയുന്ന
പല കാര്യങ്ങളും
നമുക്ക് ഇഷ്ടമാകില്ല.
നമ്മൾ പ്രതികരിക്കും.
പ്രശ്നങ്ങൾ ആകും.
കാര്യങ്ങൾ വഷളാകും.
അത് അടിപിടിയിലേക്ക് തിരിയും.
ഒടുവിൽ അത് എത്തിച്ചേരുന്നത്
നിത്യ ശത്രുത യിലേക്കും,
കൊലപാതകത്തിലേക്കും ആയിരിക്കും.
ഇതൊക്കെ
നമുക്കുചുറ്റും
കണ്ടുകൊണ്ടിരിക്കുന്ന
യാഥാർഥ്യങ്ങളാണ്.
ഇവയ്ക്ക്
പരിഹാരവുമായി
ഇതാ സൃഷ്ടാവായ ദൈവം
തന്റെ വചനം മുഖേന
മനുഷ്യനെ
രക്ഷപ്പെടുത്തുവാൻ വരുന്നു.
അവൻ നൽകുന്ന
പ്രസ്തുത രക്ഷായുധം
( വിശുദ്ധ ഖുർആൻ,
അദ്ധ്യായം 3, വചനം 201) ൽ
തിരയുക.
നിങ്ങൾക്ക് ഇഷ്ടപ്പെടാത്ത
എന്തിന്റെ മുമ്പിലും
നിങ്ങൾ ക്ഷമ അവലംബിക്കുക.
അപ്രകാരം ചെയ്യുമ്പോൾ,
ശരീരം ടെന്ഷന് അടിമപ്പെടുന്നില്ല,
തെറ്റായ വാക്കുകൾ
ഉതിർന്നു വീഴുന്നില്ല.
കായികമായി നേരിടുന്നില്ല.
അക്രമത്തിലേക്ക് തിരിയുന്നില്ല.
കൊലപാതകത്തിലേക്ക് എത്തിച്ചേരുന്നില്ല.
എത്ര വലിയ പ്രതിരോധശക്തിയാണ് അത് തീർക്കുന്നത്.
ആയതിനാൽ
നിങ്ങൾ ശക്തരാകാൻ
ആഗ്രഹിക്കുന്നുവെങ്കിൽ
ഈ "ക്ഷമ" എന്ന വജ്രായുധം
തന്നെ അഭികാമ്യം.
അത് നിങ്ങൾക്ക്
രക്ഷാ സങ്കേതം ഒരുക്കും.
വിശുദ്ധ ഖുർആനിലെ
ഓരോ വാക്കും
മാനവരാശിക്ക്
ഭൂമിയിൽ
സംരക്ഷണം ഒരുക്കുന്നതാണ്.
നമുക്ക്,
നമ്മുടെ അടഞ്ഞുപോയ
ഹൃദയകവാടങ്ങളെ തുറക്കാം!