ഇമാം ബുഖാരി
ഹദീസ് വേദിയിലെ ഉജ്ജ്വല താരം
ഇമാം ബുഖാരി
സോവിയറ്റ് യൂണിയനിൽ പെട്ട
ബുഖാറയിൽ
ഹിജ്റ 194-ൽ ജനിച്ചു.
അദ്ദേഹത്തിന്റെ
തൂലികയിൽ പിറന്ന
സ്വഹീഹ്
ലോക മുസ്ലിങ്ങളുടെ
അനർഘ സമ്പത്താണ്.
വിശുദ്ധ ഖുർആൻ കഴിഞ്ഞാൽ
ദ്വിതീയ സ്ഥാനം അലങ്കരിക്കുന്ന
പ്രസ്തുത ഗ്രന്ഥം
അദ്ദേഹത്തിന്റെ മഹദ് വ്യക്തിത്വത്തിന്
മകുടം ചാർത്തുന്നു.
16 വർഷത്തെ
അക്ഷീണ പരിശ്രമത്തിന് ശേഷമാണ്
തന്റെ സ്വഹീഹിന്റെ
പ്രകാശനകർമ്മം നിർവഹിച്ചത്
എന്ന് അദ്ദേഹം ഒരിക്കൽ പറയുകയുണ്ടായി.
സ്വഹീഹുൽ ബുഖാരി
എന്ന പേരിൽ അറിയപ്പെടുന്ന
പ്രസ്തുത ഗ്രന്ഥത്തിന്
മുസ്ലിംലോകം
വമ്പിച്ച പ്രാധാന്യമാണ് നൽകിയിട്ടുള്ളത്.
ബുഖാറയിലെ
ഭരണാധികാരിയായിരുന്ന
ഖാലിദി ബിനുമുഹമ്മദിന്റെ മകനെ
പഠിപ്പിക്കുവാനായി കൊട്ടാരത്തിലേക്ക്
അദ്ദേഹം ക്ഷണിക്കപ്പെട്ടപ്പോൾ
പ്രസ്തുത ക്ഷണം നിരസിച്ചു കൊണ്ട്
ജന്മഗേഹം പരിത്യജിച്ച്
സമർഖണ്ടിലേക് യാത്ര തിരിച്ചു.
ലഭ്യമായ ആറു ലക്ഷം ഹദീസുകളിൽ നിന്ന്
7275 ഹദീസുകൾ മാത്രമേ
ഇമാം ബുഖാരി അംഗീകരിച്ചുള്ളു.
ഹിജ്റ 256 ൽ
തന്റെ
അറുപത്തി രണ്ടാമത്തെ വയസ്സിൽ
അദ്ദേഹം പരലോക പ്രാപ്തനായി.
അല്ലാഹു (സു)
ഇമാം അവർകൾക്
ജെന്നത്തുൽ ഫി ർദൗസിൽ
ഇടം നൽകി അനുഗ്രഹിക്കട്ടെ! ആമീൻ.